പാട്ട് ഹിറ്റായാല്‍ ജയസൂര്യയ്ക്ക് അമേരിക്കയിലേക്ക് പറക്കാം; ടിക്കറ്റ് ആഷിഖ് അബു നല്‍കും

16october2

ജയസൂര്യയും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കുമറിയാം. പൃഥ്വിരാജിനെ പബ്ലിക്കായി ചീത്ത പറഞ്ഞ് ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിട്ടത് രസകരമായി. പാവാട എന്ന ചിത്രത്തിനുവേണ്ടി ജയസൂര്യ നല്ലൊരു പാട്ട് പാടിയിരുന്നു. മുത്താണ് ജോയി..നമ്മുടെ സ്വത്താണ് ജോയ് എന്നു തുടങ്ങുന്ന പാട്ട് ഹിറ്റാകുകയും ചെയ്തു.

എന്നാല്‍, പാട്ടും ചിത്രവും ഹിറ്റായപ്പോള്‍ അതിന്റെ സന്തോഷത്തിന് ഒരു മിഠായി പോലും പൃഥ്വിരാജ് എന്ന വൃത്തിക്കെട്ടവന്‍ വാങ്ങി തന്നില്ലെന്ന് ജയസൂര്യ പറയുന്നു. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തില്‍ അടുത്ത പാട്ടു പാടി എത്തുകയാണ് ജയസൂര്യ. ഇത്തവണ ഈ പാട്ട് ഹിറ്റായല്‍ ജയസൂര്യയ്ക്ക് ലോട്ടറി അടിച്ചൂവെന്ന് പറഞ്ഞാല്‍ മതി. ചിത്രത്തിലെ ഈ പാട്ട് ഹിറ്റായാല്‍ അമേരിക്കയിലേക്ക് ടിക്കറ്റ് ആണ് നിര്‍മ്മാതാവ് ആഷിഖ് അബു ജയസൂര്യയ്ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്.

ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് പൃഥ്വിരാജിന് ഒരു കൊട്ട് ജയസൂര്യ കൊടുത്തത്. (വീട്ടില്‍ മക്കളാണെങ്കില്‍ രാജുമാമന്‍ സമ്മാനവുമായിട്ട് ഇപ്പോ വരും എന്ന് പറഞ്ഞ് ഒരേ നിപ്പ് തുടങ്ങിയതാ.. മക്കളിപ്പോ വലുതായി) ദാ ഇതുപോലെ ഷാജഹാനും പരീക്കുട്ടീടെ നിര്‍മ്മാതാവ് ആഷിഖ്, ഈ പടത്തില്‍ പാടാന്‍ പറഞ്ഞു. ഞാന്‍ പാടി, പടവും, പാട്ടും ഹിറ്റായാല്‍ അമേരിക്കയിലേയ്ക്ക് ടിക്കറ്റ് ഒക്കെ ഓഫര്‍ ചെയ്തിട്ടുണ്ട്. ഹിറ്റായി കഴിയുമ്പോ അവിടെ വെള്ളപ്പൊക്കം ആണെന്നൊക്കെ പറയോ ആവോ.. എന്തായാലും സിനിമയും, പാട്ടുമൊക്കെ നിങ്ങള്‍ക്ക് ഇഷ്ടാവട്ടെ എന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

Top