രജനികാന്തിന്റെ കബാലിയില്‍ എംഎസ് ധോണിയോ? കബാലിയായി ധോണിയെത്തി; വീഡിയോ കാണൂ..

Ch1_NVXUoAAqYw8

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് രജനികാന്തിന്റെ വരാനിരിക്കുന്ന കബാലി. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷയുമേറി. കബാലിയുടെ ടീസര്‍ കിടിലം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ടീസറിലൂടെ രജനികാന്ത് പറയുന്ന കിടിലം ഡയലോഗ് ആരാധകര്‍ പ്രചരിപ്പിക്കാനും തുടങ്ങി.

ഇതിനിടയില്‍ എംഎസ് ധോണിയുമായി കബാലിയെ കൂട്ടി യോജിപ്പിച്ചതാണ് രസകരമായത്. എംഎസ് ധോണി കബാലി ആയാല്‍ എങ്ങനെയുണ്ടാകും. സംഭവം കോമഡിയാണെങ്കിലും വീഡിയോ കലക്കി. ധോണിയുടെ ബാറ്റിംഗ് പ്രകടനവും വിക്കറ്റ് കീപ്പിംഗ് മികവും കാണിക്കുന്ന വീഡിയോയില്‍ അടുത്തിടെ മാധ്യമപ്രവര്‍ത്തകന് ധോണി കൊടുത്ത പണിയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കബാലി എന്ന ചിത്രത്തില്‍ അധോലോക നായകനായിട്ടെത്തുന്ന രജനീകാന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ആരാധകരിലുമെല്ലാം വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖരെ കബാലിയായി ചിത്രീകരിച്ചുള്ള വീഡിയോകള്‍ പ്രചരിക്കുന്നത്.

Top