ലൈംഗിക പീഡനം; ലൈവ് സ്ട്രീമിംഗ് ആപ്പായ പെരിസ്‌കോപ്പിലൂടെ തത്സമയം കാണിച്ച് യുവതിയുടെ ആത്മഹത്യ

tumblr_me49beNNJa1r81boyo1

പാരിസ്: യുവതിയുടെ ആത്മഹത്യ ലൈവായി കണ്ട ജനങ്ങള്‍ ഞെട്ടി. പാരിസ് യുവതിയാണ് ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ലൈവ് സ്ട്രീമിംഗ് ആപ്പായ പെരിസ്‌കോപ്പിലൂടെ ലോകത്തെ മുഴുവന്‍ തത്സമയം കാണിച്ചു കൊണ്ടാണ് യുവതി ആത്മഹത്യ ചെയ്തത്.

ട്രെയിനിനു മുന്നില്‍ യുവതി ചാടി മരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. സബര്‍ബന്‍ ട്രെയിനിനു മുന്നിലാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത യുവതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്. തന്നെ പീഡിപ്പിച്ച ആളുടെ പേരും ലോകത്തെയും പൊലീസിനെയും വീഡിയോയിലൂടെ അറിയിച്ച ശേഷമാണ് യുവതി ജീവന്‍ വെടിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതി പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കുന്നുമുണ്ട്. പെരിസ്‌കോപ്പ് ഉപഭോക്താക്കളായ ആയിരക്കണക്കിനു പേരാണ് വീഡിയോ തത്സമയം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി എന്തിനാണ് ആത്മഹത്യ ലൈവാക്കിയത് എന്ന കാര്യവും വ്യക്തമല്ല. പെരിസ്‌കോപ്പിലൂടെ വീഡിയോ കണ്ട ഒരാളാണ് ഇത് പൊലീസിനെ അറിയിച്ചത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ തത്സമയം മറ്റുള്ളവരെ കാണിക്കാന്‍ സാധിക്കുന്ന പെരിസ്‌കോപ്പ് ആപ്ലിക്കേഷന്‍ ഈവര്‍ഷം മുതലാണ് പ്രചാരത്തിലെത്തിയത്.

Top