വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഒമ്പതുവയസുകാരിക്ക് ക്രൂരപീഡനം; സമീപവാസിയായ 28കാരന്‍ ഒളിവില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ക്രൂര പീഡനം. ഒമ്പതു വയസുകാരിയെ സമീപ വാസിയായ 28കാരന്‍ യുവാവ് ക്രൂരമായി പീഡിപ്പിച്ചു. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ തന്റെ കുടിലിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഡല്‍ഹിയിലെ രോഹിണിയിലുള്ള സമയപൂര്‍ ബദില്‍ലാണ് ബലാത്സംഗത്തിനിരയായത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. വിവരം അറിഞ്ഞ് 12 മണിക്ക് പോലീസ് സ്ഥലത്തെത്തി.

ശനിയാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതിയെത്തി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിച്ചു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും കരഞ്ഞ് ഇറങ്ങി വന്ന പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷം തന്റെ ആന്റിയോട് കാര്യം വിവരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയുടെ അമ്മാവനാണ് സംഭവം പോലീസിനെ അറിയിക്കുന്നത്. കുട്ടിയിടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്ത് പോയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ബലാത്സംഗത്തിന് ശേഷം പ്രതിയായ 28കാരന്‍ ഓടി രക്ഷപ്പെട്ടുവെന്നും അയാള്‍ ഒളിവാലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Top