കുട്ടികള്‍ ലൈംഗിക പീഡനത്തിനും ഇരയായി..!! അരുണിന്റെ ക്രൂരതയുടെ മറ്റൊരു മുഖം

കൊച്ചി: തൊടുപുഴയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഏഴു വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്. ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അരുണ്‍ കഞ്ചാവിന് അടിമയാണെന്നും പൊലീസ് അറിയിച്ചു.

കോലഞ്ചേരിയിലെ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ പരിശോധിച്ചതില്‍ നിന്ന് ലൈംഗിക പീഡനത്തിന്റെ സൂചന ലഭിച്ചിട്ടുണ്ട്. ഇളയ കുട്ടിയെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ചൈല്‍ഡ് ലൈന്‍ സംഘം വിശദമായി പരിശോധിച്ച് മൊഴിയെടുക്കും. ഇളയ കുട്ടിയെ ഉപദ്രവിച്ചതു സംബന്ധിച്ച് ആവശ്യമെങ്കില്‍ പ്രത്യേക കേസെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് മേധാവി അറിയിച്ചു. അതേസമയം, പീഡനത്തിന് ഇരയായ കുട്ടിക്കു വെന്റിലേറ്റര്‍ സഹായം തുടരും. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. നിലവിലെ ചികിത്സ തന്നെ തുടരുമെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ വിദഗ്ധ സംഘം അറിയിച്ചു.

അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍ തന്നെയാണ്. എന്നാല്‍ തീരെ ചെറിയ കുട്ടിയായത് കാരണം ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം. ചിലപ്പോള്‍ മരുന്നുകളോട് പ്രതികരിച്ചേക്കാം.

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ കുട്ടിക്ക് ലഭിക്കുന്ന ചികിത്സയില്‍ മെഡിക്കല്‍ ബോര്‍ഡ് തൃപ്തി രേഖപ്പെടുത്തി. ഇവിടെ നിന്നും മാറ്റേണ്ട സാഹചര്യമില്ല.കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പീഡിയാട്രിക് ന്യൂറോ വിഭാഗങ്ങളിലെ നാലംഗ വിദഗ്ധ സംഘമാണ് കുട്ടിയുടെ ചികിത്സാ രേഖകള്‍ പരിശോധിച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കു റിപ്പോര്‍ട്ട് നല്‍കുന്നത്.

Top