കുട്ടിക്കാലത്തെ പ്രണയം പകയായി; യുവതിയെ സ്വന്തം മകന് മുന്നില്‍ ബലാത്സംഗം ചെയ്ത് യുവാവിന്റെ പകരംവീട്ടല്‍

ഔറംഗബാദ്: കുട്ടിക്കാലത്ത് സഫലമാകാതെ പോയ പ്രണയം പിന്നീട് പകയായി മാറി. യുവാവ് പകരംവീട്ടിയത് യുവതിയെ സ്വന്തം മകന് മുന്നിലിട്ട് ബലാത്സംഗം ചെയ്ത്. സംഭവത്തില്‍ പ്രതിയായ സുലിബഞ്ജന്‍ സ്വദേശിയായ ചരണ്‍ സിംഗ് സോണാവാലയെ പോലീസ് അറസ്റ്റ് ചെയ്തു.

ബാല്യകാല സുഹൃത്തായ യുവതിയെയും മകനെയും ചരണ്‍ വീട്ടിലാക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ ചരണ്‍ സിംഗ് ഇരുവര്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുകയും ഇത് കുടിച്ച യുവതിയും കുട്ടിയും മയങ്ങുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ ഇരുവരും ഒരു ഇരുട്ടുമുറിയിലായിരുന്നു. ആ സമയത്ത് ചരണ്‍ അവിടെ മുറിയില്‍ ഉണ്ടായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് കുറച്ച് സമയത്തിന് ശേഷം അവിടെയെത്തിയ ഇയാള്‍ മകന്റെ കണ്‍മുമ്പില്‍വെച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം പ്രതി യുവതിയുടെ മകനെയും ഉപദ്രവിച്ചു. യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്. കോടതിയില്‍ സമര്‍പ്പിക്കാനുള്ള ചില രേഖകളുമായി പോകുമ്പോഴാണ് ഇയാള്‍ കാറില്‍ കയറ്റിയത്. പീഡനത്തെത്തുടര്‍ന്ന് ഗുരുതര പരുക്കകളേറ്റ യുവതിയേയും മകനെയും ഇയാള്‍ തന്നെയാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.

Top