പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കിളിമാനൂര്‍ ഞാവേലിക്കോണം ചരുവിളപുത്തന്‍ വീട്ടില്‍ റഹീം (39)ആണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കിണറില്ലാത്തതിനാല്‍ അയല്‍പക്കത്തെ ആള്‍താമസം ഇല്ലാത്ത വീട്ടില്‍ പെണ്‍കുട്ടി വെള്ളം കോരുന്നതിനായി എത്തിയിരുന്നു.

ഈ സമയം വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെണ്‍കുട്ടിയെ പുറകിലൂടെ വന്ന് കയറി പിടിച്ച് പീഡിപ്പിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നിലവിളിച്ചു ബഹളം വച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും ചേര്‍ന്ന് കിളിമാനൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top