ഗാന്ധി കുടുംബാംഗങ്ങളുടെ പേരിലുള്ള സ്മാരകങ്ങള്‍ ഇടിച്ചു നിരത്തണമെന്ന് അഹൂജ

23ahuja

ദില്ലി: ഗാന്ധി കുടുംബങ്ങളുടെ പേരില്‍ പടുത്തയര്‍ത്തിയ സ്മാരകങ്ങള്‍ ഇടിച്ചു പൊളിക്കണമെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ. ഇടിച്ചു നിരത്തി ഇറാഖില്‍ സദ്ദാം ഹുസൈന്റെ സ്മാരകം തകര്‍ത്തത് മാതൃകയാക്കണമെന്നും അഹൂജ ആവശ്യപ്പെട്ടു.

പരാമര്‍ശം നടത്തി വിവാദങ്ങളുണ്ടാക്കുന്ന അഹൂജയുടെ ആവശ്യം കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മാനസികനില തെറ്റിയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ക്ക് കാരണം നെഹ്റു, ഗാന്ധി കുടുംബങ്ങളാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെഎന്‍യു സര്‍വകലാശാലയില്‍ ദിവസം മൂവായിരം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുവെന്ന പ്രസ്താവനയിലൂടെ വിവാദത്തിലായ എംഎല്‍എയാണ് ഗ്യാന്‍ദേവ് അഹൂജ.

Top