26കാരിയെ ക്രൂര പീഡനത്തിനിരയാക്കി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി: ഓല ടാക്‌സി ഡ്രൈവര്‍ പിടിയില്‍

ബാംഗലൂരു: യാത്രക്കാരിയായ യുവതിയെ പീഡിപ്പിച്ചു നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ഓലാ ടാക്‌സി ഡ്രൈവര്‍ പിടിയില്‍. ബാംഗലൂരു നഗരത്തില്‍ ഡ്രൈവറായ വി അരുണ്‍ ആണ് പ്രതി. ഉടന്‍ തന്നെ യാത്രക്കാരി പോലീസില്‍ പരാതി നല്‍കിയതിനാല്‍ സംഭവം നടന്നു മൂന്നു മണിക്കൂറിനുള്ളില്‍ ഇയാള്‍ അറസ്റ്റിലായി. പരിശോധനയില്‍ വെരിഫിക്കേഷന്‍ ഇല്ലാതെയാണ് ഇയാളെ ഡ്രൈവറായെടുത്തതെന്ന് മനസ്സിലായതിനാല്‍ ഓല കമ്പനിക്കും പോലീസ് നോട്ടീസയച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇരുപത്തിയാറുകാരിയാണ് ആക്രമണത്തിനിരയായത്. യുവതി ടാക്‌സിയില്‍ ഒറ്റയ്ക്കായിരുന്നു. ആര്‍ക്കിടെക്ടായ ഇവര്‍ ജൂണ്‍ ഒന്നിനു പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്നു മുംബൈയ്ക്കുള്ള വിമാനയാത്രയ്ക്കാണു ടാക്‌സി വിളിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടയ്ക്കു സ്ഥിരം റൂട്ടില്‍നിന്നു മാറി വാഹനമോടിച്ചതു ചോദ്യം ചെയ്‌തെങ്കിലും അതാണ് എളുപ്പവഴി എന്നായിരുന്നു മറുപടി. യാത്രയ്ക്കിടെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ മറ്റു ചിലരെ കൂടി വിളിച്ചു കൂട്ടമാനഭംഗത്തിനിരയാക്കുമെന്നും ഭീഷണിപ്പെടുത്തി.

അതിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്‌നചിത്രങ്ങളെടുക്കുകയും ചെയ്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങള്‍ വാട്‌സാപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പൊലീസിന് ഇമെയില്‍ വഴി യുവതി പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്.

Top