മൂന്ന് മാസമായി ലൈംഗിക പീഡനം; 14കാരി പിതാവിനെ വെടിവെച്ചു കൊന്നു

ഇസ്ലാമാബാദ്: മൂന്നുമാസമായി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14-കാരിയായ മകള്‍ വെടിവെച്ചു കൊന്നു. പാകിസ്താനിലെ ലാഹോര്‍ ഗുജ്ജാര്‍പുര മേഖലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

‘ഇത്രയും കാലം ഞാന്‍ നരകത്തിലാണ് ജീവിച്ചത്. അതിനാലാണ് പിതാവിനെ കൊല്ലാന്‍ തീരുമാനിച്ചത്. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് കൊല ചെയ്തത്’-പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. പിതാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം പെണ്‍കുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top