ആറു വയസുകാരനെ പീഡിപ്പിച്ച് മുങ്ങിയ മലയാളിക്കായി അന്വേഷണം ഊര്‍ജിതം; കുട്ടികളോട് ഇയാള്‍ക്ക് ലൈംഗിക ആസക്തിയെന്ന് കണ്ടെത്തല്‍

vijesh2

ലണ്ടന്‍: ബാലപീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി ഇന്ത്യയിലേക്ക് കടന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇയാള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ലോകവ്യാപകമായ തിരച്ചില്‍ നടത്താനാണ് യുകെ ഉത്തരവിട്ടിരിക്കുന്നത്. ആറു വയസുകാരനെ പീഡിപ്പിച്ചതടക്കം രണ്ട് പീഡനക്കേസാണ് ഇയാള്‍ക്കെതിരെ ഉള്ളത്. വിജേഷ് കുരിയലിനെ പിടകൂടി ബ്രിട്ടനിലെത്തിക്കാനാണ് നിര്‍ദ്ദേശം.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണിയാള്‍. പീഡനക്കേസിന് ശിക്ഷ പ്രഖ്യാപിക്കുന്നതിന് തലേ ദിവസമാണ് ഇയാള്‍ മുങ്ങിയത്. എന്നാല്‍ രാജ്യം വിട്ടതോടെ ഇയാളുടെ അസാന്നിധ്യത്തില്‍ കോടതി ഏകപക്ഷീയമായി ശിക്ഷ വിധിക്കുകയായിരുന്നു. ദില്ലി വിമാനത്തിലാണ് ഇയാള്‍ രാജ്യം വിട്ടത്. കുട്ടികളോട് ലൈംഗികമായി ആസക്തി തോന്നുന്ന ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ് ഇയാള്‍ക്കെന്ന് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

vijesh

2010ലും 2011ലും ഇയാള്‍ ആറുവയസ്സുകാരനെ പീഡിപ്പിച്ചു എന്നാണ് കേസ്. വിജേഷ് ഹാജരാകാതിരുന്നതോടെ ഇയാള്‍ക്കെതിരെ കോടതി 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചു എന്നാണ് പറയുന്നത്. കഴിഞ്ഞ നവംബറില്‍ ഇയാള്‍ കോടതിയില്‍ ഹാജരായി കേസില്‍ ജാമ്യമെടുത്തിരുന്നു. എന്നാല്‍ രാജ്യം വിട്ടതോടെ ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

Top