അഞ്ചാംക്ലാസ്സുകാരിയെക്കൊണ്ട് വണ്ടിയോടിപ്പിച്ചതിന് അച്ഛന്റെ ലൈസന്‍സ് സസ്‌പെന്റെ ചെയ്തു; സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന്

മട്ടാഞ്ചേരി: അഞ്ച് വയസ്സുകാരിയെക്കൊണ്ട് വണ്ടിയോടിപ്പിച്ച അച്ഛന്റെ ലൈസന്‍സ് നഷ്ടപ്പെട്ടു. ദേശീയപാതയിലാണ് അഞ്ചാം ക്ലാസ്സുകാരിയെക്കൊണ്ട് അച്ഛന്‍ വണ്ടിയോടിപ്പിച്ചത്. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിസിനാണ് തന്റെ ലൈസന്‍സ് നഷ്ടപ്പെട്ടത്.

ഞായറാഴ്ച രാവിലെ ഇടപ്പള്ളിയിലൂടെ രണ്ട് മക്കളെയും ഭാര്യയേയും കയറ്റി സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഇദ്ദേഹം. ഇടയ്ക്ക്, മുന്നിലിരുന്ന മകളെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിക്കുകയായിരുന്നു. പിന്നാലെ വന്ന ഒരു വാഹനത്തിലിരുന്നയാള്‍ ഇത് ചിത്രീകരിച്ചു. അതിനു ശേഷം അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്. വാഹനമോടിച്ച കുട്ടി യു.കെ.ജി. വിദ്യാര്‍ഥിയാണ്. ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി ജോ. ആര്‍.ടി.ഒ. ഷാജി മാധവന്‍ പറഞ്ഞു. ഇടപ്പള്ളി പോലീസും നടപടി ആരംഭിച്ചിട്ടുണ്ട്.

Top