ഡേകെയര്‍ ജീവനക്കാരിയുടെ അനാസ്ഥ; പിഞ്ച് കുഞ്ഞിന് വിരല്‍ നഷ്ടമായി; അമ്മേയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: ഡേ കെയര്‍ ജീവനക്കാരിയുടെ അനാസ്ഥ ഒന്‍പതു മാസം പ്രായമുള്ള കുട്ടിയുടെ കൈ വിരല്‍ നഷ്ടമായി. ഗുഡ്ഗാവിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കുട്ടിയുടെ ഡയപര്‍ മാറ്റുന്നതിനിടെ കൈവിരല്‍ വാതിലില്‍ കുടുങ്ങി. എന്നാല്‍ ഇതു ശ്രദ്ധിക്കാതെ ഡേ കെയര്‍ ജീവനക്കാരി വാതില്‍ അടയ്ക്കുകയായിരുന്നു. കുട്ടിയുടെ ഇടതുകൈയ്യിലെ മോതിര വിരല്‍ സംഭവത്തെത്തുടര്‍ന്ന് മുറിച്ചുമാറ്റേണ്ടി വന്നു.

 

സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘ഞാന്‍ ഈ പോസ്റ്റ് എഴുതുന്ന സമയത്ത് എന്റെ മകള്‍ എന്റെ അടുത്ത് കിടപ്പുണ്ട്. അവളുടെ ഇടതുകൈ അനക്കാനാവില്ല. ഡേകെയര്‍ ജീവനക്കാരിയുടെ അശ്രദ്ധ മൂലം അവളുടെ ഇടതുകൈയ്യിലെ മോതിര വിരല്‍ മുറിച്ചു മാറ്റേണ്ടിവന്നു. കഴിഞ്ഞ 19ാം തീയതി അവള്‍ക്ക് ശസ്ത്രക്രിയ നടത്തി. ഇനി എന്താണ് സംഭവിക്കുകയെന്ന് ഞങ്ങള്‍ക്കറിയില്ല.

സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടുത്തെ സ്റ്റാഫ് ദൃശ്യങ്ങള്‍ ഒന്നുമില്ലെന്നാണ് പറഞ്ഞത്. യാഥാര്‍ഥ്യം മറച്ചുവയ്ക്കാനാണ് ഡെ കെയര്‍ അധികൃതര്‍ ശ്രമിക്കുന്നത്’. കുട്ടിയുടെ അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്.

daycare1

Top