ഇടുക്കിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു;സംഭവത്തിന് പിന്നില്‍ ദുരൂഹതയെന്ന് സംശയം.

തൊടുപുഴ:ഇടുക്കിയില്‍ നിന്ന് കരളലിയിപ്പിക്കുന്ന ഒരു കൊലപാതക വാര്‍ത്ത.സ്വന്തം അമ്മ തന്നെയാണ് ഒന്നരവയസുള്ള മകനെ  കൊന്നത്.
മൂലമറ്റത്തിന് സമീപം ഇലപ്പള്ളിയില്‍ ഒന്നരവയസ്സുള്ള ആണ്‍കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. പാത്തിക്കാപ്പാറയില്‍ ബിനുവിന്റെ മകന്‍ ആശിന്‍ ആണ് മരിച്ചത്. ആശിന്റെ മാതാവ് ജയ്‌സമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നാലോടെയാണ് സംഭവം.

ഒരാഴ്ച മുമ്പ് ജെയ്‌സമ്മയുടെ അയല്‍ക്കാരി അന്നമക്ക് (93) തലയ്ക്കടിയേറ്റിരുന്നു. അന്നമ്മയുടെ ഒന്നര പവന്റെ മാലയും മോഷണം പോയി. സംഭവത്തിന് പിന്നില്‍ ജയ്‌സമ്മയാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് ഇവരെ രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു. ഇന്നു ജെയ്‌സമ്മയുടെ അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. അടിയേറ്റ അന്നമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

അയല്‍വാസിയായ യുവാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജെയ്‌സമ്മ ഇയാളെ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ പണം നല്‍കാമെനന്നു പറഞ്ഞിരുന്നു. ഇതിനുവേണ്ടിയാണ് ജെയ്‌സമ്മ അന്നമ്മയുടെ തലക്കടിച്ചതെന്നും പൊലീസ് പറഞ്ഞു.

Top