പന്ത്രണ്ട് വയസ്സുള്ള കുഞ്ഞിനെപ്പോലും കയറ്റി വിടാതെ പോലീസ്..!! യുവതീ പ്രവേശന വിലക്ക് കർശനമാക്കി പിണറായി സർക്കാർ

ശബരിമലയിലേയ്ക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സർക്കാർ നിലപാട് പോലീസ് അണുവിട മാറാതെ നടപ്പാക്കുകയാണ്. കഴിഞ്ഞ ദിവസം പത്തോളം യുവതികളെ തിരിച്ചയച്ച പോലീസ് ഇപ്പോൾ പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെയും തടഞ്ഞു വച്ചു. മലകയറാനായി അച്ഛന്റെ കൂടെ എത്തിയ 12 വയസുകാരിയെയാണ് പോലീസ് പിടിച്ചുവച്ചത്.

തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പെണ്‍കുട്ടിയെ പമ്പയില്‍ വെച്ച് വനിതാ പോലീസ് തടഞ്ഞുവെക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു. പൊട്ടിക്കരഞ്ഞ പെൺകുട്ടിയെ ബലം പ്രയോഗിച്ചാണ് പോലീസ് തടഞ്ഞു വച്ചത്.

10 വയസിനു മുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കോടതി വിധിയില്‍ അവ്യക്ത ആരോപിച്ചാണ് സർക്കാർ തങ്ങളുടെ പഴയ നിലപാട് മാറ്റിയത്.

ആചാര ലംഘനം നടത്താന്‍ ശ്രമിച്ചാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും അറിയിച്ചിരുന്നു. പോലീസ് തന്നെ പരിശോധന നടത്തി തിരിച്ചയക്കുന്നതിനാല്‍ ഇത്തവണ പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ല കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പത്തോളം യുവതികളെ പോലീസ്‌ പമ്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

Top