പ്രസവശേഷം സുന്ദരിയാവാന്‍ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങള്‍

പ്രസവശേഷം ശരീരസൗന്ദര്യം കുറഞ്ഞുപോകുന്നു എന്ന ഭുരിഭാഗം അമ്മമാരുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കുന്ന കുറുക്കുവഴികളാണ്‍ വിവരിക്കുന്നത്. പ്രസവശേഷം അമ്മ ആരോഗ്യത്തോടെ ഇരിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യത്തിനും ആവശ്യമായതിനാലും ഇവയെക്കുറിച്ചുള്ള വിവരം ഗുണകരമായിരിക്കും .
രക്തസ്രാവം
പ്രസവം കഴിഞ്ഞ് 20 മുതല്‍ 40 ദിവസം വരെ രക്തസ്രാവംസ്വാഭാവികമാണ്. ആദ്യദിനങ്ങളില്‍ ഉണ്ടാകാറുള്ളതുപോലെ അല്പം കൂടുതല്‍ രക്തം നഷ്ടപ്പെടുന്നു. ക്രമേണ അളവ് കുറഞ്ഞുവരികയും നിലയ്ക്കുകയും ചെയ്യുന്നു. ഈ കാലയളവില്‍ പ്രത്യേകം തയ്യാറാക്കിയ നാപ്കിനുകള്‍ ഉപയോഗിക്കണം. തുണിയാണ് ഉപയോഗിക്കേണ്ടതെങ്കില്‍ വൃത്തിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അണുനാശിനി സോപ്പു കൊണ്ട് കഴുകി വെയിലത്ത് ഉണക്കുക.
ശാരീരികബന്ധം
പ്രസവത്തോടനുബന്ധിച്ച് യോനിയില്‍ ഉണ്ടാകാനിടയുള്ള മുറിവിലെ സ്റ്റിച്ച് പൂര്‍ണ്ണമായി ഉണങ്ങിയ ശേഷമാകണം സെക്‌സില്‍ ഏര്‍പ്പെടേണ്ടത്. സ്റ്റിച്ച് ഉണങ്ങുന്നതിന് മുമ്പുള്ള ശാരീരികബന്ധം അണുബാധയ്ക്കും വേദനയ്ക്കും
വയറുചാടല്‍
ഗര്‍ഭധാരണത്തിനുശേഷമുള്ള ആഹാരക്രമം ശരീരഭാരംകൂട്ടും. ഇത് ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാന്‍ കഴിയും. ശിശുവിനെ ഉള്‍ക്കൊള്ളാനായി അടിവയറിലെ പേശികള്‍ അയഞ്ഞുപോകുന്നതാണ് വയര്‍ചാടാന്‍ കാരണം. പ്രസവശേഷം ആറാഴ്ച മുതല്‍ ചെറിയ തോതിലുള്ള വ്യായാമം ആരംഭിക്കാം. വയറുകുറയ്ക്കുക മാത്രമല്ല കാലുകളിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും കഴിയും. നടത്തം, യോഗാസനങ്ങള്‍ ഇവ ശീലിച്ചാല്‍ അമിതവണ്ണത്തെ മറികടക്കാന്‍ കഴിയും.
ആഹാരക്രമം
ഗര്‍ഭധാരണത്തിലെന്നപോലെ പ്രസവശേഷവും ആഹാരക്രമീകരണത്തില്‍ ശ്രദ്ധ വേണം. അമ്മ കഴിക്കുന്ന ആഹാരമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് കാരണം. പ്രസവശേഷം ആദ്യത്തെ ആറുമാസം വരെ നിര്‍ബന്ധമായും മുലയൂട്ടണം. ഈ കാലയളവില്‍ അമ്മയ്ക്ക് രക്തക്കുറവ് സംഭവിക്കാം. കാത്സ്യവും ഇരുമ്പും കൂടുതല്‍ ്ടഅടങ്ങിയ ആഹാരം കഴിക്കണം. സപ്‌ളിമെന്റ് ടാബുകള്‍ കഴിക്കുന്നതും നല്ലതാണം. ധാരാളം വെള്ളം കുടിക്കാന്‍ മറക്കരുത്. ഇത് മുലപ്പാല്‍ കൂടാന്‍ സഹായിക്കും.

വയറുവേദന, നടുവേദന
പ്രസവശേഷം ചിലരില്‍ വയറുവേദന, നടുവേദന എന്നിവ കാണപ്പെടാറുണ്ട്. സിസേറിയന്‍ ചെയ്തവരില്‍ സ്റ്റിച്ചുണങ്ങാന്‍ ഒന്നരമാസം വേണ്ടിവരഹും. ഈ കാലയളവില്‍ വയറുവേദനയുണ്ടാകാം. സുഖപ്രസവത്തിലൂടെ ഭാരം കൂടുതലുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്കുംവയറുവേദനയുണ്ടാകും. ആവശ്യത്തിന് വിശ്രമം ഇല്ലാത്തതും വയറുവേദനയ്ക്ക് കാരണമാകു്. നടുവിന് സപ്പോര്‍ട്ട് നല്‍കണം. മുട്ടുമടക്കി ഇരുന്നേ സാധനങ്ങള്‍ എടുക്കാവൂ.
മാനസികസംഘര്‍ഷം
പ്രസവശേഷമുണ്ടാകുന്ന നിരാശ, മാനസികസംഘര്‍ഷം എന്നിവ ചിലരെ അലട്ടുന്ന പ്രശ്‌നമാണ്. വൈദ്യസഹായം കൂടാതെ തന്നെ രണ്ടുമാസങ്ങള്‍ക്കുള്ളില്‍ സാധാരണ രീതിയിലേയ്ക്ക് തിരിച്ചെത്താം. ആത്മഹത്യാപ്രവണത, കുഞ്ഞിനോടുള്ള അവഗണന തുടങ്ങിയവയ്ക്ക് മരുന്ന് ആവശ്യമായി വരാം.
മുടികൊഴിച്ചില്‍
പ്രസവശേഷം മുടികൊഴിച്ചില്‍ ഉണ്ടാകാം. കുഞ്ഞിന് പാലുകൊടുക്കുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന ക്ഷീണം, പോഷകക്കുറവ് എന്നിവ മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന്‍ സപ്‌ളിമെന്റുകളിലൂടെ മുടികൊഴിച്ചില്‍ തടയാന്‍ സാധിക്കും.
ചുമ, തുമ്മല്‍
പ്രസവശേഷമുണ്ടാകുന്ന ചുമ, തുമ്മല്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ഈ അവസരത്തില്‍ സ്റ്റിച്ച് പൊട്ടാനുള്ള സാധ്യതയുണ്ട്. ചുമയ്ക്കുമ്പോള്‍ ഇരുകൈകളും കൊണ്ട് വയറിനു താങ്ങുകൊടുക്കുന്നത് നന്നായിരിക്കും. അധികമായ രക്തസ്രാവമോ വയറുവേദനയോ ശ്രദ്ധയില്‍പെട്ടാല്‍ ഗൈനക്കോളജിസ്റ്റിനെ കാണണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസവരക്ഷ
പരമ്പരാഗതമായ രീതിയില്‍ സ്ത്രീകള്‍ പ്രസവശേഷം മൂന്നുമാസം വിശ്രമം എടുക്കാറുണ്ട്. ഒപ്പം പ്രസവരക്ഷകള്‍ ചെയ്യും. എന്നാല്‍ സാധാരണ ജീവിതരീതികള്‍ തന്നെ പ്രസവശേഷവും പിന്തുടരുന്നത് കൊണ്ട് ഒരു ദോഷവുമില്ല.
സ്‌ട്രെച്ച് മാര്‍ക്ക്
ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ കറുത്തപാടുകള്‍ വരുന്നത് സ്വാഭാവികമാണ്. അമിതവണ്ണമുള്ളവരിലാണ് ഇത് കൂടുതല്‍ കാണുന്നത്. മറുപിള്ളയില്‍ നിന്നാണ് ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. പ്രസവശേഷം കറുത്ത നിറം അപ്രത്യക്ഷമാകും. സ്ട്രച്ച്മാര്‍ക്കുകള്‍ ചര്‍മ്മം വികസിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. ഇതുവഴി ചര്‍മ്മത്തിനടിയില്‍ ഇലാസ്റ്റിക് ഫൈബര്‍ പൊട്ടിപ്പോകുന്നു. ഗര്‍ഭാശയം പൂര്‍വ്വസ്ഥിതിയിലേയ്ക്ക് മടങ്ങുന്നില്ല.
മൂത്രതടസം, മലബന്ധം
സാധാരണപ്രസവത്തിനുശേഷം ചിലരില്‍ മൂത്രതടസ്‌സം ഉണ്ടാകും. മൂത്രസഞ്ചിയിലെ നാഡികള്‍ക്ക് പ്രസവസമയത്തുണ്ടാകുന്ന ക്ഷതവും ഗര്‍ഭാശയത്തിന്റെ താഴേക്കുള്ള സ്ഥാനമാറ്റവും ഹോര്‍മോണ്‍ വ്യതിയാനവും ഇതിനു കാരണമാണ്. പ്രസവശേഷവും മലബന്ധം അനുഭവപ്പെടാം. ഇതൊഴിവാക്കാന്‍ 15 മുതല്‍ 20 ഗ്‌ളാസ് വരെ വെള്ളം കുടിക്കണം. നാരുകള്‍ കൂടുതലായി അടങ്ങിയ പഴവര്‍ഗങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
ഇരിക്കുമ്പോള്‍
നട്ടെല്ലിന് സപ്പോര്‍ട്ട് നല്‍കി ഇരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. ആറാഴ്ചകള്‍ക്ക് ശേഷം മാത്രം കണ്ണിന് സ്ട്രയിന്‍ നല്‍കുന്ന കാര്യങ്ങള്‍ ചെയ്യണം. ടി.വി, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
സ്തനങ്ങള്‍ ഇടിഞ്ഞുതൂങ്ങിയാല്‍
ഗര്‍ഭിണിയായിരിക്കേ ശരീരഘടനയില്‍ വരുന്ന മാറ്റത്തിന്റെ ഭാഗമായും ശരീരഭാരം കൂടും. സ്തനങ്ങളുടെ വലുപ്പത്തില്‍ അല്‍പം വ്യത്യാസംവരും. ഇത് സ്വാഭാവികമാണ്. അനുയോജ്യമായ അളവിലുള്ള ബ്രാ ധരിക്കുന്നത് നല്ലതാണ്. സ്തനങ്ങളെ താങ്ങുന്ന പേശികളെ ശക്തിപ്പെടുത്തുന്ന എക്‌സര്‍സൈസ് ചെയ്യുന്നതും നല്ലതാണ്.

Top