പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കരിങ്കല്ലില്‍ കെട്ടിയിട്ട് മാതാപിതാക്കള്‍ ജോലിക്കു പോകും!

Shiv

അഹമ്മദാബാദ്: മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരത മനസാക്ഷിയുള്ള ഒരാള്‍ക്കും കണ്ടുനില്‍ക്കാനാവില്ല. വെറും പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കരിങ്കല്ലില്‍ കെട്ടിയിട്ട് പോകുന്ന രക്ഷിതാക്കളെ നിങ്ങള്‍ എന്തു പറയും. ജോലിക്കു പോകാന്‍ വേണ്ടി അച്ഛനും അമ്മയും ചെയ്യുന്നത് വീടിനുവെളിയില്‍ ഒരു പാറയില്‍ ബന്ധിയാക്കിയിട്ടാണ്.

മകളെ സുരക്ഷിതമാക്കിവെക്കാനാണത്രേ ഇങ്ങനെ ചെയ്യുന്നത്. കളിച്ചു നടക്കേണ്ട പ്രായത്തില്‍ എങ്ങും ചലിക്കാനാകാത്ത ശിവാനിയെ കണ്ട് ആരുടെ മനസ്സും നോവും. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ ഒരു കെട്ടിട നിര്‍മാണ സൈറ്റിലാണ് ഈ കരളലിയിക്കുന്ന കാഴ്ച. 40 ഡിഗ്രിക്ക് മുകളിലാണ് ഇവിടുത്തെ ചൂട്. ചെരുപ്പ് പോലും ഇല്ലാതെ ഈ ചൂടിലാണ് കുഞ്ഞ് ഒമ്പത് മണിക്കൂറും കഴിയുന്നത്. 4.5 മീറ്റര്‍ നീളമുള്ള പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ച് വലതുകാലില്‍ കെട്ടി ഒരു പാറയില്‍ കുട്ടിയെ ബന്ധിച്ചിരിക്കുകയാണ്. തൊട്ടടുത്തായി കുട്ടിക്ക് കിടക്കാനുമൊക്കെയായി ഒരു പ്ലാസ്റ്റിക് ചാക്കും വിരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Shivani

ട്രാഫിക് തിരക്കുള്ള ഈ സൈറ്റില്‍ ഇതല്ലാതെ തനിക്ക് വേറെ മാര്‍ഗ്ഗമില്ലെന്നാണ് മാതാവ് സര്‍താ കലാറ പറയുന്നത്. ഇത് അവളുടെ സുരക്ഷയ്ക്കായാണ് ചെയ്യുന്നത്. മൂത്തമകന് പ്രായം വെറും മൂന്നര വയസാണ്. അതിനാല്‍ അവനും കുഞ്ഞിനെ നോക്കാന്‍ സാധിക്കില്ല. 23 കാരിയായ സര്‍താ വേദനയോടെ പറയുന്നു. ശിവാനിയുടെ അച്ഛനും അമ്മയും കരാര്‍ പണിക്കാരാണ്. വൈദ്യുതി കേബിളുകള്‍ ഇടുന്നതിനുള്ള കുഴി എടുക്കലാണ് ഇവരുടെ ജോലി. ദിനം പ്രതി കിട്ടുന്നത് 250 രൂപ വീതം. തന്റെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുകയാണ് മാനേജര്‍മാര്‍ ചെയ്യുന്നതെന്ന് മാതാവ് കലാറ കുറ്റപ്പെടുത്തുന്നു. അവര്‍ ഞങ്ങളെക്കുറിച്ചോ കുട്ടികളെ കുറിച്ചോ ചിന്തിക്കാറില്ല, അവര്‍ക്ക് അവരുടെ ജോലി മാത്രമാണ് പ്രധാനം. കലാറ പറയുന്നു.

ഏഴ് വയസ് വരെ കുട്ടികള്‍ തങ്ങള്‍ക്കൊപ്പമാണ് വളരുന്നതെന്നും അതിന് ശേഷം നാട്ടിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടേയും അടുത്തേക്ക് അയയ്ക്കുമെന്നും കെട്ടിടനിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന മറ്റ് മാതാപിതാക്കള്‍ പറയുന്നു. രാജ്യത്ത് ഇത്തരം മേഖലകളില്‍ പണിയെടുക്കുന്ന വലിയൊരു വിഭാഗം അമ്മമാരും അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ് അഹമ്മദാബാദില്‍ കാണുന്നത്.

Top