ഒന്നര വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു; കാലിന് സാരമായ പരിക്ക്

കൊച്ചി: എറണാകുളം മരടില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരിയ്ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ച് വലിച്ച് പുറത്തിടുകയായിരുന്നു.

ആക്രമണത്തില്‍ കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നായയുടെ ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി കടിയേറ്റു. ആക്രമണം നടത്തിയ നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.

Top