ഭാര്യയെ തുറിച്ച് നോക്കിയ മുന്‍ ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം…

ഭാര്യയെ തുറിച്ച് നോക്കിയ മുന്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. അശോക് ദുര്‍ഗ്ഗേഷ് തേജ്വാണി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഹരീഷ് ലാല്‍വാനി എന്ന യുവാവിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ഗുജറാത്തിലെ വടജില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഹരീഷിന്റെ ഭാര്യയായിരുന്ന മനീഷ കഴിഞ്ഞ വര്‍ഷമാണ് ബന്ധം അവസാനിപ്പിച്ചത്. ഇതിനു ശേഷമാണ് യുവതി അശോകിനെ വിവാഹം ചെയ്തത്. ശനിയാഴ്ച നടന്ന ഒരു ചടങ്ങില്‍ ഹരീഷ് മനീഷയെ കാണുകയും പരിചയഭാവത്തോടെ ശ്രദ്ധിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ട അശോക് ഹരീഷിനെ ചീത്തവിളിച്ചു.

ഇതോടെയാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തടസം പിടിക്കാന്‍ എത്തിയവരെയും അശോക് മര്‍ദ്ദിച്ചു. അശോകിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഹരീഷ് ഉള്‍പ്പെടെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. നാല് വര്‍ഷം ഒരുമിച്ചു കഴിഞ്ഞ ശേഷമാണ് ഹരീഷും മനീഷയും വേര്‍പിരിഞ്ഞത്. വടജയിലെ സോഹരാബ്ജി സ്വദേശിയായ ഹരീഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top