മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ കല്ലെറിഞ്ഞു: തിരുവനന്തപുരത്തും സംഘര്‍ഷം

tvm

തിരുവനന്തപുരം: കൊച്ചി ഹൈക്കോടതിയില്‍വെച്ച് അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും മീഡിയ റൂം തകര്‍ക്കുകയും ചെയ്തതിനു പിന്നാലെ തിരുവനന്തപുരത്തും സംഘര്‍ഷം. അഭിഭാഷകര്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തും അഴിഞ്ഞാടി.

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ കല്ലെറിഞ്ഞു. വാഹനങ്ങള്‍ തകര്‍ത്തു. മീഡിയ റൂമിലേക്കുള്ള പ്രവേശനം അഭിഭാഷകര്‍ തടഞ്ഞു. നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല എന്ന പോസ്റ്റര്‍ വ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളിലും മീഡിയാ റൂമിന് മുന്നിലും പതിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍
നാലാം ലിംഗക്കാരാണെന്ന് അഭിഭാഷകര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടകംപള്ളി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പകര്‍പ്പ് എടുക്കാന്‍ മാധ്യമ പ്വര്‍ത്തകര്‍ കോടതിയില്‍ എത്തിയപ്പോഴായിരുന്നു അഭിഭാഷകര്‍ തടഞ്ഞത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിന് തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

ഗേറ്റിനു മുന്നില്‍ തമ്പടിച്ച അഭിഭാഷകര്‍ യാതൊരു കാരണവശാലും മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളിലേക്ക് കയറ്റാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

Top