കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ്

by_blood__stock

കണ്ണൂര്‍: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെയായി തുടങ്ങിയ അക്രമം അവസാനിച്ചില്ല. സംസ്ഥാനത്ത് പലയിടത്തായി അക്രമങ്ങള്‍ നടക്കുകയാണ്. കണ്ണൂരിലാണ് അക്രമ സംഭവങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ അമ്പാടി മുക്കില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് ഇപ്പോള്‍ വെട്ടേറ്റിരിക്കുന്നത്.

സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പറയുന്നു. ഡിവൈഎഫ്ഐ അമ്പാടിമുക്ക് ജോയിന്റ് സെക്രട്ടറി അഭിനിതിനാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ അഭിനിതിനെ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

Top