മാധ്യമവിചാരണ; അര്‍ണാബ് ഗോസ്വാമിക്കെതിരെ 500കോടി രൂപയുടെ മാനനഷ്ടക്കേസ്; ചാനലുകള്‍ കുടുങ്ങും

arnaburt

മുംബൈ: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണിപ്പോള്‍ മതപ്രഭാഷകനായ സാക്കിര്‍ നായിക്ക്. സാക്കിറിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. മാധ്യമങ്ങള്‍ സാക്കിര്‍ നായിക്കിനെ വലിച്ചു കീറി ഒട്ടിച്ചുവെന്നു തന്നെ പറയാം. എന്നാല്‍, ഇതിനിടയില്‍ പണികിട്ടിയിരിക്കുന്നത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിക്കാണ്. 500കോടി രൂപയുടെ മാനനഷ്ടക്കേസാണ് ലഭിച്ചത്.

തനിക്കെതിരെ വിദ്വേഷ പ്രചാരണവും മാധ്യമവിചാരണയും നടത്തി എന്നാരോപിച്ചാണ് സാക്കിര്‍ നായിക്ക് കേസ് നല്‍കിയിരിക്കുന്നത്. തനിക്കതിരായ പ്രചരണത്തിന് ടൈംസ് നൗ ചാനലും അര്‍ണബും മാപ്പ് പറണയണമെന്നും വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ചാനല്‍ കാരണമായി എന്നും പറയുന്നു. തന്റെയും മുസ്ലീം ജനതയുടെയും മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാക്കിര്‍ നായിക്കിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ ചാനലുകള്‍ക്കെതിരെയും പരാതി നല്‍കുമെന്നും അഭിഭാഷകന്‍ മുബിന്‍ സോല്‍കര്‍ പറഞ്ഞു.

Top