കുതിരയെ കൊന്ന ബിജെപി എംഎല്‍എയ്‌ക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്ന് മേനക ഗാന്ധി

14918_1

ദില്ലി: ബിജെപി എംഎല്‍എയുടെ അടിയേറ്റ കുതിര മരിച്ചതോടെ പല കോണിലൂടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്നാണാവശ്യം. ബിജെപി എംഎല്‍എയ്ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി മേനക ഗാന്ധി പറഞ്ഞത്. ജോലി ചെയ്യുന്നതിനിടെയാണ് ശക്തിമാന്‍ കുതിരയ്ക്ക് പരിക്കേറ്റത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസറെ കൊന്ന കുറ്റത്തിന് തുല്ല്യമായി തന്നെ എംഎല്‍എക്കെതിരെ കേസെടുക്കണമെന്നും മേനകഗാന്ധി ആവശ്യപ്പെട്ടു. ലാത്തി കൊണ്ട് കാലിന് പരിക്കേറ്റ ശക്തിമാന്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച്ചയാണ് ചത്തത്. കൃത്രിമക്കാല്‍ വെച്ചിരുന്നെങ്കിലും അണുബാധ മൂലം കുതിരയുടെ അവസ്ഥയുടെ മോശമാവുകയായിരുന്നു. 14 വയസുള്ള കുതിരയുടെ കൃത്രിമക്കാലില്‍ ഭാരം താങ്ങാനാകാതെ വന്നതും മരണകാരണമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിണ്ടാപ്രാണിയെ ദ്രോഹിച്ചതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരം പൊലീസ് തടഞ്ഞപ്പോഴാണ് എംഎല്‍എ ഗണേഷ് ജോഷി, കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Top