പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി; മണിയുടെ നേരത്തെയുള്ള റിപ്പോര്‍ട്ട് ആരോ മാറ്റി എഴുതിച്ചോ? ദുരൂഹതകളേറെ

kalabhavan-mani

തൃശൂര്‍: മരിച്ചിട്ടും കലാഭവന്‍ മണിയെന്ന അഭിനയ പ്രതിഭയെ കൊന്നു തിന്നുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഓരോ ദിവസം മരണ റിപ്പോര്‍ട്ട് മാറ്റി എഴുതുന്ന അവസ്ഥ. കരള്‍ രോഗമാണ് മണി മരിക്കാന്‍ കാരണമായതെന്ന് പറഞ്ഞപ്പോള്‍ പിന്നീട് വന്ന റിപ്പോര്‍ട്ടില്‍ വിഷമദ്യമായിരുന്നു മരണകാരണം. മെഥനോള്‍ കൂടിയ അളവില്‍ ശരീരത്തില്‍ ചെന്നുവെന്നാണ് ഇതുവരെ കണക്കൂകൂട്ടിയ നിഗമനം.

എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കാണാന്‍ കഴിഞ്ഞത്. കീടനാശിനിയുടെ അംശം കണ്ടെത്തിയെന്നാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധനും അസി. പൊലീസ് സര്‍ജനുമായ ഡോ. ഷേക്ക് സക്കീര്‍ ഹുസൈന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ക്‌ളോര്‍ പൈറിഫോസിസ് എന്ന കീടനാശിനിയും മെഥനോള്‍ ആല്‍ക്കഹോളും മണിയുടെ ഉള്ളില്‍ കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപ്പോള്‍ നേരത്തെ വന്ന റിപ്പോര്‍ട്ടുകളൊക്കെ എന്തായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. പണം നല്‍കി ആരോ മാറ്റി എഴുതിച്ചോ? അല്ലെങ്കില്‍ അധികൃതര്‍ക്ക് തെറ്റുപ്പറ്റിയോ? കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താതിരുന്ന കേന്ദ്രലാബ് റിപ്പോര്‍ട്ടിന് വിരുദ്ധമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മണിയുടെ മരണം വിവാദം ഏറെ സൃഷ്ടിച്ചിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല.

കേന്ദ്രലാബിലെ പരിശോധനയില്‍ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തിയിരുന്നെങ്കിലും കീടനാശിനിയെക്കുറിച്ചു പരാമര്‍ശമില്ല. രണ്ടു റിപ്പോര്‍ട്ടുകളും രണ്ടു രീതിയിലായത് അന്വേഷണ സംഘത്തെ കുഴയ്ക്കും. മണിയുടെ മരണത്തിന് മുന്‍പും പിന്‍പുമെടുത്ത സാംപിളുകളില്‍ ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ പരിശോധനയില്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോള്‍ ആല്‍ക്കഹോളിന്റെ അംശം അധികമാണെന്നാണു കണ്ടെത്തിയത്.

Top