കരച്ചിലും നിന്നും ശ്വാസവും നിലച്ചു; കുഞ്ഞ് മരിച്ചത് അമ്മ പോലും അറിഞ്ഞില്ല

article-2201147

നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അമ്മ മാറോട് ചേര്‍ത്തുവെച്ചു അമര്‍ത്തി പിടിച്ചു. കരച്ചില്‍ നിലച്ചതോടൊപ്പം കുഞ്ഞിന്റെ ശ്വാസവും നിലച്ചത് ആരും അറിഞ്ഞില്ല. കുഞ്ഞിനെ കൊന്ന മാതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മ അറിഞ്ഞു കൊണ്ട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള അയിഷിയാ മേരി പച്ചേക്കോ എന്ന 22 കാരിയാണ് പിറന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നുകളഞ്ഞത്. നെഞ്ചിനോട് ചേര്‍ത്ത്വെച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. മെയ് 20 നായിരുന്നു പച്ചേക്കോയ്ക്ക് ആണ്‍കുഞ്ഞ് ടെയ്ലര്‍ പിറന്നത്. അവന്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നു. ഞാന്‍ അവനെ ഒരുപാടു സ്നേഹിക്കുന്നെന്നും അമ്മയായതില്‍ അഭിമാനം തോന്നുന്നെന്നും ആയിരുന്നു ഇതിന് പിന്നാലെ പച്ചേക്കോ ഫേസ്ബുക്കില്‍ കുറിച്ചത്. ചൊവ്വാഴ്ച രാവിലെ കുഞ്ഞ് പ്രതികരിക്കുന്നില്ലെന്ന് വിറ്റന്‍ബര്‍ഗ് ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിന്നും അലക്സാണ്ടര്‍ കൗണ്ടി അധികൃതര്‍ക്ക് ഫോണ്‍വിളി കിട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിന്റെ വായും മൂക്കും ചതഞ്ഞ നിലയിലായിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയ ശേഷം കുഞ്ഞ് മരിച്ചതായി പറയുകയായിരുന്നു. കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിനെ മാറോണ് ചേര്‍ത്തുവെച്ചെന്ന് മാത്രമാണ് മാതാവ് നല്‍കിയിട്ടുള്ള മൊഴി.

ആകസ്മികമായി സംഭവിച്ചതാണെന്നും അങ്ങിനെ വരുമെന്ന വിചാരിച്ചില്ലെന്നും ഇവര്‍ അലക്സാണ്ടര്‍ കൗണ്ടിയിലെ കോടതിയിലും പറഞ്ഞു. അതേസമയം എല്ലാമുണ്ടായിട്ടും ഒരു കുഞ്ഞ് മാത്രമില്ലാതെ അനേകര്‍ നില്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അപമാനകരമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നുമായിരുന്നു അനേകര്‍ പ്രതികരിച്ചത്.

Top