അതിജീവിതയെ വെട്ടിക്കൊന്നു; കൊടുംക്രൂര കൃത്യം നടത്തിയത് 19കാരിയെ പീഡിപ്പിച്ചയാളും സഹോദരനും

കൗസാംബി: ഉത്തര്‍പ്രദേശിലെ കൗസാംബി ജില്ലയിലെ മഹേവാഗട്ടില്‍ 19 വയസുകാരിയായ അതിജീവിതയെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന് പീഡനക്കേസ് പ്രതികള്‍. 19കാരിയെ പീഡിപ്പിച്ചയാളും സഹോദരനും ചേര്‍ന്നാണ് കൊടുംക്രൂര കൃത്യം നടത്തിയത്. അശോക്, പവന്‍ നിഷാദ് എന്നിവരാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗ്രാമവാസികള്‍ നോക്കി നില്‍ക്കുമ്പോള്‍ ഇന്നലെ വെട്ടിക്കൊന്നത്.

പവന്‍ നിഷാദ് 19കാരിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിച്ചിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പല രീതിയില്‍ 19കാരിയെ അപമാനിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള ഇത്തരം അപമാനിക്കലിനും ഭീഷണിപ്പെടുത്തലിനും വഴങ്ങാതെ വന്നതോടെയാണ് 19കാരിയെ അതിക്രൂരമായി കൊന്നത്. നേരത്തെ മറ്റൊരു കൊലപാതക കേസിലെ പ്രതിയാണ് പവന്റെ സഹോദരന്‍ അശോക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top