ഒന്‍പത് വയസുകാരിയെ ഒന്നര വര്‍ഷം പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍; കുട്ടിയെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ കാണിച്ചു

ഒന്‍പത് വയസ്സുകാരിയെ ഒന്നര വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകുന്ന ഓട്ടോയുടെ ഡ്രൈവറാണ് പിടിയിലായത്. കോട്ടയം വടവാതൂര്‍ സ്വദേശിയായ 37കാരന്‍ സെബിനാണ് ക്രൂരകൃത്യം ചെയ്തിരുന്നത്.

കുട്ടിയെ ഓട്ടോയില്‍ കയറ്റി സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സെബിന്‍ പീഡനത്തിനിരയാക്കിയിരുന്നത്. കുട്ടിയെ ഭീഷണിപ്പെടുത്തി മൊബൈലിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച ശേഷമായിരുന്നു പീഡനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം മാതിപതാക്കള്‍ അറിഞ്ഞതോടെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി ഫോണ്‍ ഉപയോഗിക്കുന്നതില്‍ അസ്വാഭാവികത തോന്നി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

Top