താന്‍ പീഡനത്തിനിരയായിട്ടുണ്ട്; നടി പാര്‍വ്വതി വെളിപ്പെടുത്തുന്നു

parvathy-actress

താനും പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത നടി പാര്‍വ്വതി. ഓരോ ദിവസവും പീഡന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. വാര്‍ത്തകള്‍ അറിയുമ്പോള്‍ താന്‍ ഓര്‍ക്കാനിഷ്ടപ്പെടാത് ബാല്യകാല അനുഭവങ്ങള്‍ മനസ്സില്‍ വരാറുണ്ട്. ബാലപീഡനത്തിനിരയായിട്ടുണ്ടെന്നാണ് താരം പറയുന്നത്.

ബാലപീഡനത്തിനും, ഓണ്‍ലൈന്‍ ആക്രമണത്തിനും തുടങ്ങി സ്ത്രീയെന്ന നിലയില്‍ നിരവധി സംഘര്‍ഷാവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. വിവിധ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന്‍ എം.എല്‍.എയുടെ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

parvathy

ജാഗ്രത എന്ന വാക്കിന് വലിയ അര്‍ഥങ്ങളുണ്ട്. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ യുവതലമുറയ്ക്കുണ്ടാവണമെന്നും അവര്‍ അവരുടെ അനുഭവങ്ങളില്‍ നിന്ന് പറയുന്നത് നമുക്കു ഗുണം ചെയ്യുകയേയുള്ളുവെന്നും പാര്‍വതി പറഞ്ഞു. നിറഞ്ഞ കൈയ്യടികള്‍ക്കിടയിലാണ് പാര്‍വതി വേദിയിലെത്തിയത്.

Top