വീണ്ടും അര്‍ധനഗ്നയായി സണ്ണി ലിയോണെത്തി; മാന്‍ഫോഴ്‌സ് കോണ്ടം കലണ്ടറിലെ ഹോട്ട് ലുക്ക്

Screenshot

കോണ്ടം പരസ്യത്തില്‍ അഭിനയിച്ച ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ്. വീണ്ടും ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് സണ്ണി. പ്രമുഖ കോണ്ടം ബ്രാന്റായ മാന്‍ഫോഴ്‌സിന്റെ കലണ്ടറിലാണ് ഹോട്ട് ലുക്കില്‍ സണ്ണി എത്തുന്നത്. ഇതിന്റെ മേക്കിംഗ് വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

ബിക്കിനി ധരിച്ചാണ് മേക്കിംഗ് വീഡിയോയിലും സണ്ണി നിറഞ്ഞുനില്‍ക്കുന്നത്. സണ്ണി തന്നെയാണ് മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്.
ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞു നിന്ന മാന്‍ഫോഴ്സ് കോണ്ടത്തിന്റെ പരസ്യം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുതിര്‍ന്ന രാഷ്ട്രീയനേതാക്കളടക്കമുള്ളവര്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരസ്യത്തില്‍ അഭിനയിച്ച് സണ്ണി രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിപ്പിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. പരസ്യം പിന്‍വലിക്കണമെന്നും സണ്ണി രാജ്യം വിട്ട് പോകണമെന്നും പറഞ്ഞ് പല നേതാക്കന്മാരും പ്രതിഷേധിച്ചിറങ്ങിയിരുന്നു. എന്നാല്‍ അതിനൊല്ലാം തക്ക മറുപടിയുമായി സണ്ണി തന്നെ രംഗത്ത് എത്തിയിരുന്നു. വീണ്ടും വിവാദത്തിന് തിരി കൊളുത്താനാണോ സണ്ണിയുടെ പുറപ്പാട്. വീഡിയോ കാണൂ…

Top