സ്ത്രീകള്‍ കലാപകാരികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു? മനുഷ്യത്വം പ്രകടിപ്പിക്കുന്നത് ദൗര്‍ബല്യമായി കാണരുത്; മണിപ്പൂരില്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകള്‍ സംഘടിതരായി കലാപകാരികളെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് സൈന്യം. മനുഷ്യത്വം പ്രകടിപ്പിക്കുന്നത് ദൗര്‍ബല്യമായി കാണരുതെന്ന് സേന മുന്നറിയിപ്പ് നല്‍കി.

‘മണിപ്പൂരിലെ വനിതാ പ്രവര്‍ത്തകര്‍ ബോധപൂര്‍വം വഴിതടയുകയും സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള നിര്‍ണായക സാഹചര്യങ്ങളില്‍ സുരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിന് ഇത് തടസ്സമാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ സൈന്യം എല്ലാ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിക്കുന്നു’- സ്ത്രീകള്‍ വഴിതടയുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് സേനയുടെ ട്വീറ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നു ദിവസത്തെ ദൃശ്യങ്ങളാണ് സേന പുറത്തുവിട്ടത്. ആംബുലന്‍സുകള്‍ പോലും അക്രമകാരികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്നുവെന്നും രാപകലില്ലാതെ സൈനിക നടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്നും സൈന്യം വിമര്‍ശിച്ചു. സമാധാനം കൊണ്ടുവരാന്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നുവെന്നും സേന പറഞ്ഞു.

Top