ആംആദ്മി നേതാവ് വീട്ടുവേലക്കാരിയെ പീഡിപ്പിച്ചു; വീഡിയോ പുറത്ത്

arvind_kejriwal

ചണ്ഡീഗഢ്: അരവിന്ദ് കെജ്രിവാളിന് തലവേദനയേകി വീണ്ടും നേതാക്കള്‍ക്കെതിരെ ആരോപണം. ലൈംഗികാരോപണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. ആംആദ്മി പാര്‍ട്ടി നേതാവ് വീട്ടുവേലക്കാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

പഞ്ചാബ് ഘടകത്തിലെ എഎപി നിരീക്ഷകനെതിരെയാണ് ആരോപണം. പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായ രവീന്ദര്‍ ധില്ലണ്‍ ആണ് വീഡിയോ പുറത്തുവിട്ടത്. വീട്ടുവേലക്കാരിയോട് മോശമായരീതിയില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പും മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ഹാജരാക്കി. പണം ഇറക്കി കേസ് ഒത്തുതീര്‍പ്പാക്കാനാണ് നോക്കിയതെന്ന് ധില്ലണ്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു പഞ്ചാബ് വിഭാഗം പറഞ്ഞത്. യുവതി നേരിട്ട് പരാതി നല്‍കിയാല്‍ നേതാവിനെ വിളിച്ച് ചോദ്യം ചെയ്യാമെന്നും അവര്‍ പറയുന്നു.

Top