സിനിമാ തിയേറ്ററിനകത്ത് വച്ച് പത്തൊമ്പതുകാരി ബലാത്സംഗത്തിനിരയായി

ഹൈദരാബാദ്: സിനിമാ തിയേറ്ററിനകത്ത് വച്ച് പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. ഹൈദരാബാദിലാണ് സംഭവം. പത്മാവത് സിനിമ കാണാൻ സുഹൃത്തിനൊപ്പം എത്തിയ 19 കാരിയാണ് ബലൽസംഗത്തിനിരയായത്. രണ്ടു മാസങ്ങൾക്കു മുൻപ് ഫെയ്സ്ബുക്ക് വഴിയാണ് 23 കാരനായ യുവാവിനെ പെൺകുട്ടി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും സൗഹൃദത്തിലായി. പത്മാവത് സിനിമ കാണാനായി യുവാവിനൊപ്പം പെൺകുട്ടി ഹൈദരാബാദിലെ പ്രശാന്ത് തിയേറ്ററിലെത്തി. അവിടെ വച്ചാണ് യുവാവ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്. തിയേറ്ററിൽ വളരെ കുറച്ച് ആളുകളേ ഉണ്ടായിരുന്നുളളൂ. പെൺകുട്ടിയും യുവാവും ഇരുന്ന സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. ഈ അവസരം മുതലാക്കിയാണ് യുവാവ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Top