നാലാം ക്ലാസുകാരിയെ അധ്യാപകന്‍ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചു, സംഭവം കണ്ണൂരില്‍

കണ്ണൂരില്‍ സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. നാലാം ക്ലാസുകാരിയെയാണ് പീഡിപ്പിച്ചത്. സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയിട്ടാണ് പീഡനം. കണ്ണൂര്‍ പാനൂരിലാണ് സംഭവം. പ്രതി കുനിയില്‍ പത്മരാജന്‍ ഒളിവിലാണ്. പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ്. പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്.

അതേസമയം, ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായി ബന്ധു പറയുന്നു. അമ്മയെയും കൊല്ലുമെന്ന് പറഞ്ഞു.ഭയം കൊണ്ടാണ് കുട്ടി ഒന്നും പറയാതിരുന്നത്. കുട്ടി വല്ലാതെ പേടിച്ചുപോയെന്നും ബന്ധു പറയുന്നു. മാഷിനെ പേടിയാണെന്ന് കുട്ടി പറഞ്ഞു. മറ്റ് കുട്ടികളാരും അവിടെ ഉണ്ടായിരുന്നില്ല. മൂന്ന് തവണ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞതായും ബന്ധു മൊഴി നല്‍കി.

Top