വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സീരിയല്‍-സിനിമ ക്യാമറാമാന്‍ പിടിയില്‍

index

കൊച്ചി: വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ കയറിപിടിക്കാന്‍ ശ്രമിച്ചു. സീരിയല്‍-സിനിമ ക്യാമറാമാനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൃഹനാഥനെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നത്.

ക്യാമറാമാന്‍ ചേരാനെല്ലൂര്‍ പള്ളത്തുംപറമ്പില്‍ ഷിബുവിനെ (39)യാണ് പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന്റെയും ഇളയച്ഛന്റെയും സുഹൃത്തായ ഷിബു അവരെ കാണാന്‍ വീട്ടില്‍ ചെന്നപ്പോഴായിരുന്നു പീഡനശ്രമം. ആ സമയത്ത് പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോഗെയിം കളിച്ചുകൊണ്ടിരിക്കുയായിരുന്നു. അടുത്തുകൂടി അശ്ളീല ചുവയോടെ സംസാരിച്ചായിരുന്നു പീഡനശ്രമം. അന്ന് പെണ്‍കുട്ടി എതിര്‍ത്തതോടെ വിട്ടുപോയ ഷിബു പിന്നീടും പലതവണ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെ പെണ്‍കുട്ടി വീട്ടില്‍ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതിയെത്തിയത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ആദ്യം പീഡനശ്രമം ഉണ്ടായത്.

കഴിഞ്ഞ ദിവസം വനിതാ സെല്ലില്‍ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ മുങ്ങിയ ഷിബുവിനെ ഇന്നലെ ചേരാനെല്ലൂര്‍ എസ്.ഐ. വിബിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമം ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്.

Top