അമ്മനടിയെ ഹോട്ടലില്‍ രണ്ട് തവണ വിളിച്ചുവരുത്തി; പീഡിപ്പിക്കപ്പെട്ടത് പല തവണ; വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും പരാതി

കായംകുളം: ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് സീരിയല്‍ നടി കായകുളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവവ് വിദേശത്താണെന്ന് പോലീസ് ഉറപ്പിച്ചെന്നാണ് വിവരം. പ്രമുഖ സീരിയലില്‍ അമ്മവേഷം കൈകാര്യം ചെയ്യുന്ന നടിയാണ് പീഡനത്തിനിരയായത്.

37കാരനായ എറണാകുളം സ്വദേശി സിയ എന്ന യുവാവിനെതിരെയാണ് പരാതിയുമായി നടി രംഗത്തെത്തിയത്. തന്നെ വശീകരിച്ച് പീഡിപ്പിച്ചെന്നും അതിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി. തോട്ടപ്പള്ളിയിലെ പ്രമുഖ ഹോട്ടലില്‍വച്ച് രണ്ട് മൂന്ന് തവണ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഹോട്ടലിലേയ്ക്ക് നടിയെ വിളിച്ച് വരുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

61കാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കി, ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലില്‍ രണ്ടാമതും വിളിച്ചുവരുത്തി പീഡിപ്പിച്ചു. രണ്ട് പ്രാവശ്യം പീഡിപ്പിച്ചതും ഡിസംബര്‍ മാസത്തിലാണെന്ന് പരാതിക്കാരി പറയുന്നു.

കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു.

Top