ബംഗലൂരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ കൂട്ടമാനഭംഗം ചെയ്തു

ബംഗലൂരു : ബംഗലൂരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ കത്തി ചൂണ്ടി കൂട്ടമാനഭംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് പുറത്തറിഞ്ഞത്.ശനിയാഴ്ച രാത്രി 9.45 ആയിരുന്നു സംഭവം.ജോലി കഴിഞ്ഞ് യുവതി താമസ സ്ഥലത്തേക്ക് മടുങ്ങുന്ന വഴിയാണ് മാനഭംഗത്തിനിരയായത്. ഗ്വാളിയാര്‍ സ്വദേശിയായ 23 കാരിയാണ് അക്രമത്തിനിരയായത്. ജോലി കഴിഞ്ഞ് ഹോസുര്‍ പ്രധാന റോഡിലെ ബി എം ടി സി ബസ് സ്‌റ്റോപ്പില്‍ ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു യുവതി. അസമയത്ത് വന്ന ക-03-1853/1863 നമ്പര്‍ സ്വകാര്യ വാനിലെ രണ്ടുപേര്‍ യുവതിക്ക് താമസിക്കുന്ന സെന്റ് ജോണ്‍സണ്‍ ആശുപത്രിയുടെ അടുത്തേക്ക് എത്തിക്കാമെന്നു പറഞ്ഞു വാനില്‍ കയറ്റുകയായിരുന്നു. എന്നാല്‍ വാനില്‍ കയറുമ്പോള്‍ രണ്ടു മുന്നു പേര്‍ വാനില്‍ ഉണ്ടായിരുന്നു.ഇതിലുണ്ടായിരുന്ന യാത്രക്കാര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിനടുത്ത് ഇറങ്ങി. കത്തിമുന കാണിച്ച് സംഘം യുവതിയെ ഭീഷണിപെടുത്തി ആള്‍ത്താമസമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വണ്ടിയുലുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യ്തു. തുടര്‍ന്ന് യുവതിയെ മുന്നുമണിക്കൂറിന് ശേഷം ഇലക്ട്രോ സിറ്റി ജംഗ്ഷനില്‍ തന്നെ യുവതിയെ ഉപേക്ഷിക്കുകയായിരുന്നു. പോലിസില്‍ അറിയിച്ചാല്‍ യുവതിയെ കൊല്ലുമെന്നും ഭിഷണിപ്പെടുത്തി. തുടര്‍ന്ന് ചില ഫ്രണ്ട്ന്‍സിന്റെ സഹായത്തോടെ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.യുവതി തിങ്കളാഴ്ച ആശുപത്രി വിട്ടു. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്ക്കരിച്ചതായും വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബെംഗളൂര്‍ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ രോഹിണി ഘടോഝ് അറിയിച്ചു.

സാധാരണ സര്‍വീസ് നടത്തുന്ന വാഹനമാണെന്ന് ധരിച്ചാണ് യുവതി കയറിയത്. യുവതി വാഹനത്തില്‍ കയറിയ ഉടന്‍ ക്ലീനര്‍ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇന്റര്‍മീഡിയേറ്റ് റിങ് റോഡിലൂടെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെത്തി ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തി ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.  യുവതിയുടെ മാതാപിതാക്കള്‍ മധ്യപ്രദേശില്‍നിന്ന് എത്തിയിട്ടുണ്ട്. യുവതി പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് നിരവധി പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരല്ല പ്രതികള്‍ എന്ന് യുവതി പറഞ്ഞതോടെ വിട്ടയച്ചു. സംഭവത്തെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ദിരാ നഗര്‍ ആര്‍ടിഒ യില്‍ രജിസ്റ്റര്‍ ചെയ്ത ടെമ്പോ ട്രാവലറാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതിന് സമാനമായ സംഭവമാണ് 2012 ല്‍ 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ഥിനി ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top