ഗർഭം അലസാൻ സാധ്യത ഉള്ളതിനാൽ പാടില്ലെന്ന് ഉപദേശിച്ചു; ശാരീരിക പ്രശ്നങ്ങൾ പറഞ്ഞ് വീണ്ടുമെത്തിയപ്പോൾ ലൈംഗിക ബന്ധം നടന്നുവെന്ന് ഡോക്ടർ കണ്ടെത്തി; ഗൈനക്കോളജിസ്റ്റ് പൊലീസിനെ വിളിച്ചുവരുത്തിയപ്പോൾ കുടുങ്ങിയത് വൈദ്യുത ബോർഡിലെ മസ്ദൂർ പ്രവീൺ; കാട്ടക്കടയിൽ ബലാത്സംഗ വീരൻ കുടുങ്ങിയത് ഇങ്ങനെ

തിരുവനന്തപുരം. കാട്ടാക്കട കെ എസ് ഇ ബി ഓഫീസിലെ മസ്തൂറും ആര്യങ്കോട് മൈലച്ചൽ സ്വദേശിയും ആയ പ്രവീണിനെ ആണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത് . കാട്ടാക്കടയിലെ തന്നെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് നല്കിയ വിവരത്തിന്റെയും കൈമാറിയ മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഓഫീസിൽ എത്തിയാണ് ബലാത്സംഗ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് എത്തുമ്പോൾ പ്രതി പ്രവീൺ ഉച്ചഭക്ഷണത്തിന് ശേഷമുള്ള മയക്കത്തിലായിരുന്നു. എസ് ഐ തട്ടി വിളിച്ചപ്പോൾ ചാടി എണീറ്റ പ്രവീൺ കുതറി മാറാനോ രക്ഷപ്പെടാനോ ശ്രമിക്കാതെ പൊലീസിന് ഒപ്പം പോകുകയായിരുന്നു. പൊലീസ് എത്തി ഓഫീസിൽ വിവരം പറയുമ്പോഴാണ് പ്രവീൺ ബലാത്സംഗ കേസിലെ പ്രതിയാണെന്ന് ജീവനക്കാർ അറിയുന്നത്. ഒടുവിൽ കൂട്ടുകാരനും സഹപ്രവർത്തകനുമായ ആളുടെ ഭാര്യയെയാണ് പീഡിപ്പിച്ചതെന്നുകൂടി അറിഞ്ഞതോടെ ജീവനക്കാർ ആകെ ഞെട്ടി. മറ്റു ചിലർ പ്രവീണിന് സ്വഭാവ ദുഷ്യമുണ്ടന്നെ് ഉദാഹരണങ്ങൾ സഹിതം ചൂട്ടി കാട്ടാൻ ശ്രമിച്ചു. പ്രമുഖ ട്രേഡ് യൂണിയനിൽ മെബർഷിപ്പ് ഉണ്ടെങ്കിലും പ്രവീണിനെ രക്ഷിക്കാനോ സ്റ്റേഷനിൽ പോകാനോ ജീവനക്കാർ മുതിർന്നില്ല. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ ബലാൽസംഗം ചെയ്തതായി സമ്മതിച്ചു. ഇന്നലെ കാട്ടാക്കട കോടതി റിമാന്റു ചെയ്ത പ്രവീൺ നെയ്യാറ്റിൻകര സബ്ജയിലിലാണ് ഇപ്പോൾ. പ്രവീൺ ബലാൽസംഗം ചെയ്ത യുവതി ഗർഭിണി ആയിരുന്നു .ശാരീരിക പ്രശ്നങ്ങൾ ഉള്ളതു കൊണ്ടും ഗർഭ അലസലിന് സാധ്യത ഉള്ളതു കൊണ്ടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്ന് ചികിത്സിക്കുന്ന ഡോക്ടർ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതിന് ശേഷം ആയിരുന്നു ഈ സംഭവം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ യുവതിയോടു ദേഷ്യപ്പെട്ടു .ലൈംഗിക ബന്ധം ഒഴിവാക്കണം എന്ന നിർദ്ദേശം അനുസരിക്കാത്തതിന് ഭർത്താവിനെയും ഡോക്ടർ ശാസിച്ചു. അപ്പോഴാണ് ഭർത്താവായ കെ എസ് ഇ ബി ജീവനക്കാരൻ ഞെട്ടിയത്. ഡോക്ടർ കാര്യങ്ങൾ വിശദമായി പറയുകയും ഭർത്താവിനെ ക്രൂശിക്കുകയും ചെയ്തതോടെ അയാൾ അത് നിഷേധിച്ചു. . തുടർന്ന് ഡോക്ടർ യുവതിയോട് വിശദമായി സംസരിച്ചപ്പോഴാണ് ബലാത്സംഗത്തിന്റെ ചുരുൾ അഴിഞ്ഞത്.മൂന്ന് ദിവസം മുൻപ് ഭർത്താവിന്റെ സഹപ്രവർത്തകനും കൂട്ടുകാരനുമായ ആൾ ഭർത്താവിനെ അന്വേഷിച്ചു വീട്ടിൽ എത്തിയിരുന്നു. രാവിലെ ഒൻപത് മണിക്കാണ് വന്നത്. ഈ സമയം വീട്ടിൽ ആരുമില്ലയായിരുന്നു. വീട്ടിൽ ആരുമില്ലന്നും ചേട്ടനെ മൊബൈലിൽ വിളിച്ചാൽ കിട്ടുമെന്നും യുവതി പറഞ്ഞുവെങ്കിലും പ്രവീൺ പോകാൻ കൂട്ടാക്കിയില്ല. ഇതിനടെ വീടിനുള്ളിൽ കയറി കതകടക്കാൻ ശ്രമിച്ച തന്നെ ബല പ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയെന്നും നിലവിളിച്ചിട്ടും വെറുതെ വിട്ടില്ലന്നും യുവതി വെളിപ്പെടുത്തിയപ്പോഴാണ് ഡോക്ടർക്ക് സംഭവത്തിന്റെ ഗൗരവം മനസിലായത്. യുവതിയെ കൺസൾട്ടിങ് റൂമിൽ തന്നെ ഇരുത്തിയ ശേഷം ആശുപത്രി മാനേജ്മെന്റിനെയും പൊലീസിനെയും ഡോക്ടർ വിളിച്ച വിവരം പറഞ്ഞു. ആര്യങ്കോട് പൊലീസ് എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ മൊഴി പ്രകാരം രണ്ടു ദിവസങ്ങളിലായി പ്രവീൺ രാവിലെ വീട്ടിലെത്തി തന്നെ പീഡിപ്പിച്ചു. ഇംഗിതത്തിന് വഴങ്ങാത്തതിനാൽ ശാരീരികമായി ആക്രമിച്ച കീഴ്പ്പെടുത്തിയശേഷമായിരുന്നു ബലാത്സംഗം. യുവതി പ്രവീണിനെതിരെ മൊഴി നല്കിയതറിഞ്ഞതോടെ കേസ് ഒത്തു തീർക്കാനായി രാഷ്ട്രീയതലത്തിലും സമ്മർദ്ദങ്ങൾ ഉണ്ടായി, വാർഡ് മെംബറും പ്രമുഖ പാർട്ടിയുടെ നേതാവും ചേർന്ന് കേസില്ലാതാക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസ് വഴങ്ങിയില്ല.. പീഡിപ്പിക്കപ്പെട്ട യുവതിയുടെ ഭർത്താവും പ്രവീണും സന്തത സഹചാരികളായാണ് കഴിഞ്ഞു വന്നത്. അടുത്ത സുഹൃത്തുക്കൾ ആയിരുന്നതു കൊണ്ട് തന്നെ ഒരുമിച്ചിരുന്ന പി എസ് സി പഠനം നടത്തിയ ഇരുവരും ഒരുമിച്ചു തന്നെയാണ് സർവ്വീസിൽ കയറുന്നത്.

Top