അമ്മയെ പീഡിപ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

വിതുര പോലീസ് സ്റ്റേഷൻ പരിധിയിൽ അമ്മയെ പീഡിപ്പിച്ച കേസിൽ മകൻ 28 കാരൻ അറസ്റ്റിലായി.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.മധ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.ഇയാൾക്ക് മൂന്ന് വയസുള്ള ഒരു പെൺകുഞ്ഞും ഉണ്ട്.
ഒരുമാസം മുമ്പാണ് ഇയാള്‍ അമ്മയെ ആദ്യമായി പീഡിപ്പിച്ചത്.

ഇതിന്റെ മാനസിക ആഘാതത്തില്‍ കഴിയുകയായിരുന്ന ഇവരെ രണ്ടുദിവസം മുമ്പും പീഡിപ്പിക്കാന്‍ ശ്രമിച്ചു. അമ്മൂമ്മ സംഭവം കണ്ടതിനാല്‍ ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അമ്മ നേരിട്ട് പൊലീസില്‍ പരാതി നല്‍കി. മൂന്നുവയസ്സുകാരിയായ മകളോടും ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയേക്കുമെന്ന ഭീതിയും പരാതി നല്‍കാന്‍ കാരണമായതായി മാനസികാഘാതത്തില്‍ കഴിയുന്ന അമ്മ മൊഴി നല്‍കിയിട്ടുണ്ടെന്ന് പാലോട് സി.ഐ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top