18വയസുകാരി ഉള്‍പ്പെടെയുള്ള 12 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 50കാരന്‍ അറസ്റ്റില്‍

rape

ഫിലാഡല്‍ഫിയ: വര്‍ഷങ്ങളോളം തടവിലാക്കി പെണ്‍കുട്ടികളെ പീഡിപ്പിച്ച അന്‍പതുകാരന്‍ അറസ്റ്റില്‍. പെന്‍സില്‍വാനിയ സ്വദേശിയായ ലീ കപ്ലനാണ് പൊലീസിന്റെ പിടിയിലായത്. സ്വന്തം മകളെ പോലും വിറ്റ യുവാവിന് ഭാര്യയും കൂട്ടുനിന്നു.

കപ്ലന്റെ വീടിന്റെ പുറത്ത് യാദൃശ്ചികമായി പെണ്‍കുട്ടികളെ കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.

ഇയാള്‍ തടവിലാക്കി പീഡിപ്പിച്ച പെണ്‍കുട്ടികളില്‍ 18 വയസുകാരിയും ഉള്‍പ്പെടുന്നു. ആറ് മാസം മുതല്‍ പതിനെട്ട് വര്‍ഷം വരെയാണ് ഇയാള്‍ പന്ത്രണ്ട് പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിച്ചു വന്നത്.

Top