വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ തൃപ്തി ദേശായി ചെരുപ്പൂരി അടിച്ചു

trupthi-desai

പൂണെ: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ സാമൂഹ്യപ്രവര്‍ത്തകയായ തൃപ്തി ദേശായി ചെരിപ്പൂരി അടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നാട്ടുകാര്‍ നോക്കിനില്‍ക്കേ ചെറുപ്പക്കാരനെ തൃപ്തി ചെരുപ്പൂരി അടിക്കുന്നത്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശ്രീകാന്ത് ലോധെ എന്ന 25 കാരനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പ്രണയം നടിച്ച് ഒപ്പം താമസിപ്പിച്ച യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതായും പരാതിയുണ്ട്. ഇയാളെ ഒരു പാഠം പഠിപ്പിക്കുന്നതിനാണ് മര്‍ദ്ദനമെന്ന് തൃപ്തിയും സംഘവും നാട്ടുകാരോട് പറയുന്ന ദൃശ്യവും വീഡിയോയിലുണ്ട്. തൃപ്തി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മറ്റ് പ്രവര്‍ത്തകരും മര്‍ദ്ദനത്തില്‍ പങ്കുചേര്‍ന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമരങ്ങള്‍ നടത്തിയാണ് തൃപ്തി അറിയപ്പെടുന്നത്. ശബരിമലയിലും പ്രവേശിക്കുമെന്ന് തൃപ്തി നേരത്തേ അറിയിച്ചിരുന്നു.

Top