അഭയ കേന്ദ്രത്തില്‍ കുട്ടികളെ ബലാത്സംഗം ചെയ്തത് കുട്ടികളെ നഗ്‌നരാക്കി ഡാന്‍സ് കളിപ്പിച്ച ശേഷം

പാറ്റ്‌ന: ബിഹാറിലെ മുസാഫര്‍പൂരില്‍ അഭയകേന്ദ്രത്തില്‍ കുട്ടികളെ പീഡിപ്പിച്ചത് നഗ്നരാക്കി ഡാന്‍സ് കളിപ്പിച്ച ശേഷമെന്ന് സിബിഐ. സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പെണ്‍കുട്ടികളെ അര്‍ധ നഗ്‌നരാക്കി ഡാന്‍സ് കളിപ്പിച്ച ശേഷമാണ് പീഡനം നടന്നത്.

അശ്ലീല ഗാനങ്ങള്‍ക്കൊപ്പം പെണ്‍കുട്ടികളെ ചുവടുവയ്പ്പിച്ച ശേഷം ഇവരുടെ വസ്ത്രങ്ങള്‍ ബലം പ്രയോഗിച്ച് അഴിച്ചു കളഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 73 പേജുള്ള കുറ്റപത്രമാണ് സിബിഐ തയാറാക്കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സന്നദ്ധ സംഘടനയായ സേവാ സങ്കല്‍പ് വികാസ് സമിതി നടത്തുന്ന അഭയകേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ ലൈംഗിക ചൂഷണത്തിനും മര്‍ദനത്തിനും ഇരയായത് മുപ്പതിലേറെ പെണ്‍കുട്ടികളാണ്.

Top