പ്രസവത്തിനിടെ നഴ്‌സ് കുഞ്ഞിനെ വലിച്ചു: തല ഗര്‍ഭപാത്രത്തില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

ജയ്പുര്‍: പ്രസവത്തിനിടെ ആശുപത്രിയിലെ നഴ്‌സ് ശക്തിയായി പുറത്തേക്കു വലിച്ചതിനെത്തുടര്‍ന്ന് കുട്ടി രണ്ടായി മുറിഞ്ഞു. തലഭാഗം മുറിഞ്ഞ് ഗര്‍ഭപാത്രത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. രാജസ്ഥാനിലെ ജയ്‌സാല്‍മേറിനു സമീപം രാംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ദീക്ഷ എന്ന യുവതിയുടെ ശിശുവിനാണ് ദാരുണാന്ത്യമുണ്ടായത്. ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോള്‍ ശിശുവിന്റെ തല മുറിഞ്ഞ് ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ അമ്മയും അച്ഛനും രംഗത്തെത്തി.

ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയ കുഞ്ഞിന്റെ മറുപാതിയുംകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് തന്നെ റഫര്‍ ചെയ്തുവെന്നു കുട്ടിയുടെ മാതാവായ ദീക്ഷ പറഞ്ഞു. തന്നെ അറിയിക്കാതെ ആശുപത്രി ജീവനക്കാര്‍ പ്രസവമെടുക്കുകയായിരുന്നുവെന്നു രാംഗഡ് ആശുപത്രി ഇന്‍ ചാര്‍ജും പറഞ്ഞു. ദന്പതിമാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് രണ്ടു ജീവനക്കാര്‍ക്കെതിരേ കേസെടുത്തു.

Top