ജനനേന്ദ്രിയം തകര്‍ത്തത് തെളിവുകള്‍ നശിപ്പിക്കാന്‍; ജിഷയും കുടുംബവും മുമ്പും ആക്രമിക്കപ്പെട്ടു; പോലീസ് നടപടിയെടുത്തില്ല; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

jisha-murder

പെരുമ്പാവൂര്‍: കേരളത്തിന്റെ ഉള്ളു പൊള്ളിച്ച പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൂട്ടബലാത്സംഗത്തിന് ഇരയായി മരിക്കുന്നതിനുമുന്‍പ് ജിഷയും കുടുംബവും നേരത്തെയും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. ജിഷയുടെ സഹോദരിയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. പോലീസില്‍ മുന്‍പ് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു.

പോലീസ് തിരിഞ്ഞു നോക്കിയില്ല, പൊലീസ് നടപടി എടുത്തില്ലെന്നും ജിഷയുടെ സഹോദരി പറയുന്നു. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് സഹോദരി പറയുന്നത്. ഇപ്പോള്‍ ജിഷ ഇത്തരത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതും ഇതിന്റെ ബാക്കിയാണെന്ന് ജിഷയുടെ സഹോദരി പറയുന്നു. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജിഷമോളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും ഇരുമ്പ് കമ്പിക്ക് അടിയേറ്റിരുന്നു. വയര്‍ കത്തികൊണ്ടു കീറി കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു. അടിയേറ്റ് മൂക്കു തെറിച്ചു പോയി. തലയ്ക്കു പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ബാര്‍ കൊണ്ടാകും അക്രമി ജിഷയെ ആക്രമിച്ചിരിക്കുകയെന്നാണ് സൂചന. മുറിയില്‍ മല്‍പ്പിടുത്തം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. ഒറ്റമുറി വീടാണ് ജിഷയുടേത്. വീട്ടിലെ തുണിത്തരങ്ങളും പാത്രങ്ങളും വാരിവലിച്ചിട്ടിരുന്നു. അതുകൊണ്ടു തന്നെയാണ് ബലാല്‍സംഗശ്രമത്തിനിടെ കൊല്ലപ്പട്ടതാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കില്‍ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് രാജേശ്വരിയും ജിഷയും താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടക്ക് വീട്ടു ജോലികള്‍ക്കു പോയി കുടുംബം പുലര്‍ത്തിയിരുന്നു എങ്കിലും പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിതാമസിച്ച് വരികയാണ്. ജിഷ എല്‍എല്‍ബി പരീക്ഷ എഴുതിയിരുന്നതാണ്. ചില വിഷയങ്ങളില്‍ തോറ്റതിനാല്‍ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജിഷ. മൂത്തസഹോദരി വിവാഹബന്ധം വേര്‍പ്പെടുത്തി പുല്ലുവഴിയില്‍ മുത്തശിയുടെ കൂടെയാണ് താമസം

ബലാത്സംഗം ചെയ്തത് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയതിനുശേഷമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനനേന്ദ്രിയം തകര്‍ത്തത് ബലാത്സംഗത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണെന്നും റിപ്പോര്‍ട്ടുണ്ട്.

Top