ജിഷയെ ബലാത്സംഗം ചെയ്ത് കൊന്നത് കണ്ണൂരുകാരന്‍ തന്നെ; പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യം

13174011_1167177309983832_2225305117697642080_n

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയിലേക്ക് അന്വേഷണം നീങ്ങുകയാണ്. ജിഷയെ ക്രൂരമായി കൊന്നത് ഇയാള്‍ തന്നെയെന്നുള്ള ഏകദേശസൂചന ലഭിച്ചു കഴിഞ്ഞു. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നാണ് പറയയുന്നത്.

തൃശൂരിലെ രഹസ്യകേന്ദ്രത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. കണ്ണൂരിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്. രണ്ടുദിവസം മുമ്പാണ് പാചകക്കാരനായി ഇയാള്‍ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. ഏഴുപേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറുപ്പംപടി കനാല്‍ പുറമ്പോക്കു ഭൂമിയിലെ അടച്ചുറപ്പില്ലാത്തെ ചെറിയ വീട്ടില്‍ ഏപ്രില്‍ 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പീഡിപ്പിച്ചതായാണു ഫൊറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഈ ശ്രമം പരാജയപ്പെട്ടതിനാലാകാം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.

കൊലനടന്ന ഏപ്രില്‍ 28ന് ഉച്ചയ്ക്കു ശേഷം ഇവരുടെ വീടിന്റെ പരിസരത്തു കണ്ട യുവാവിനെക്കുറിച്ച് അയല്‍വാസി നല്‍കിയ വിവരണവും ജിഷയുടെ മാതാവ് രാജേശ്വരി (49) നല്‍കിയ മൊഴിയുമാണു പ്രതിയെക്കുറിച്ച് സൂചന കിട്ടാന്‍ പൊലീസിനെ സഹായിച്ചത്. കൊല നടത്തിയത് ഒരാളാണെന്നാണു പൊലീസ് നല്‍കുന്ന വിവരം.

Top