ഫാമിലി ഗ്രൂപ്പിലേയ്ക്ക് അബദ്ധത്തില്‍ ഫോട്ടോ അയച്ചു: യുവാവിനെ ബ്ന്ധുക്കള്‍ തല്ലിക്കൊന്നു

സോനിപത്: വാട്സ്ആപ്പില്‍ ചിത്രം ഷെയര്‍ ചെയ്ത യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരിലാണ് യുവാവിനെ് തല്ലിക്കൊന്നത്. ഹരിയാന സോനിപതിലെ ലവ് എന്ന യുവാവാണ് ബന്ധുക്കളുടെ മര്‍ദനത്തേതുടര്‍ന്ന് മരിച്ചത്. തലയിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

യുവാവ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ഫോട്ടോ കണ്ട് കുപിതനായ ദിനേശ് എന്നയാള്‍ ലവിനെയും സഹോദരങ്ങളേയും സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മര്‍ദിച്ചത്. ഇരുമ്പുവടികളും ഇഷ്ടികക്കട്ടയുമുപയോഗിച്ച് ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദിച്ചതെന്ന് സഹോദരന്‍ അജയ് പറഞ്ഞു. അറിയാതെയാണ് ചിത്രം ഷെയര്‍ ചെയ്തു പോയതെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

ദിനേശിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവാണ് മരിച്ച യുവാവ്.

Top