പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; സംഭവം അമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ

പത്ത് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു. മുംബൈ – അഹമ്മദാബാദ് ഹൈവേയിൽ ശനിയാഴ്‌ച പുലർച്ചെയാണ് സംഭവം നടന്നത്. കാർ ഡ്രൈവറും സഹയാത്രികരും ചേർന്ന് കാറിലുണ്ടായിരുന്ന സ്‌ത്രീയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരുടെ കയ്യിലുണ്ടായിരുന്ന കുട്ടിയെ പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തിയത്.

അമ്മയ്‌ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അമിത വേഗതയിലായിരുന്ന കാറിൽ നിന്ന് പിന്നീട് യുവതിയെയും ഇവർ പുറത്തേക്കെറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ തന്നെ കാറിൽ നിന്ന് എടുത്തെറിയപ്പെട്ട പെൺകുഞ്ഞ് മരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷെയർ കാബിൽ മകളുമൊത്ത് മടങ്ങുകയായിരുന്ന യുവതിയേയാണ് ഡ്രൈവറും സഹയാത്രികരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൽഹാറിൽ നിന്ന് വാഡ തെഹ്‌സിലിലെ പോഷെറിലേക്ക് സഞ്ചരിക്കവേയാണ് ഡ്രൈവറുടെ ഭാ​ഗത്തു നിന്ന് തന്നെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.

ഐപിസി 304, 305 വകുപ്പുകൾ പ്രകാരം കാബ് ഡ്രൈവറായ വിജയ് കുശ്‌വാഹയ്‌ക്കും സഹയാത്രികർക്കുമെതിരെ മാണ്ഡ്‌വി പൊലീസ് കേസെടുത്തു. ചെറുത്ത് നിൽക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി കുട്ടിയെ എടുത്ത് ക്യാബിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞത്. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു.

Top