ബ്യൂട്ടി പാര്‍ലറില്‍ കൂട്ടബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിയും; മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പീഡനവാര്‍ത്തകള്‍ ഒഴിയുന്നില്ല. ബ്യൂട്ടി പാര്‍ലറില്‍ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം. കൊല്‍ക്കത്തയിലെ ബ്യൂട്ടിപാര്‍ലറില്‍ ആണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്‍ക്കത്തയിലെ തില്‍ജലയിലാണ് നാടിനെ നടുക്കിയ പീഡനം നടന്നത്. മൂന്നു പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ പീഡനം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ ഇവര്‍ പീഡിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top