പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി; കൗണ്‍സിലിംഗിനിടെ പീഡന വിവരം വെളിപ്പെടുത്തി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി: പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ യുവാക്കളെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതായാണ് പരാതി. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ അല്ലിയാര്‍ മഞ്ജു ഭവനില്‍ നിഖില്‍, ചക്കുകളംപടി അടിമാക്കല്‍ ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് നിഖില്‍ പതിനേഴുകാരിയുമായി പരിചയപ്പെട്ടത്.

തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലായി. കൂട്ടാറിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നിഖിലിന് മറ്റൊരു കുട്ടിയുമായി അടുപ്പമുണ്ടെന്ന് പെണ്‍കുട്ടി അറിഞ്ഞു. ഇതോടെ പെണ്‍കുട്ടി പിണങ്ങി. ഈ സമയം ആരോമല്‍ കുട്ടിയുമായി അടുത്തു. പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് കാണിച്ച് പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തു പറയുന്നത്. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top