കാഴ്ചയിലല്ല, മനസ്സിലാണ് കാര്യം..ജീവിത പങ്കാളിയെ കണ്ടെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങള്‍

കാഴ്ചയിലല്ല, മനസ്സിലാണ് കാര്യം..ജീവിത പങ്കാളിയെ കണ്ടെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങള്‍,നിരന്തരമായി സംസാരിച്ച് സ്വഭാവം അറിയാന്‍ പ്രത്യേകം ശ്രദ്ധിക്കുക .പുറമെയുള്ള സൗന്ദര്യം മാത്രം കണ്ട് ഒന്നും ചിന്തിക്കാതെ ദാമ്പത്യത്തിലേക്ക് കടന്ന് പ്രശ്‌നമാകുന്നതിലും നല്ലത് ഭാവി പങ്കാളിയെ അടുത്തറിഞ്ഞ് അയാളുടെ/ അവളുടെ ഗുണങ്ങളറിഞ്ഞ് കല്യാണത്തിലേക്ക് കടക്കുന്നതാണ്. അതിനെന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നല്ലെ?

കാഴ്ചയിലല്ല, മനസ്സിലാണ് കാര്യം. നൂറു ശതമാനം ശരിയായ ഈ കാര്യം പണ്ടു കാലം മുതലേ പറഞ്ഞു കേള്‍ക്കുന്നതാണ്. അതുകൊണ്ടു തന്നെ പുറമെയുള്ള സൗന്ദര്യം മാത്രം കണ്ട് ഒന്നും ചിന്തിക്കാതെ ദാമ്പത്യത്തിലേക്ക് കടന്ന് പ്രശ്‌നമാകുന്നതിലും നല്ലത് ഭാവി പങ്കാളിയെ അടുത്തറിഞ്ഞ് അയാളുടെ/ അവളുടെ ഗുണങ്ങളറിഞ്ഞ് കല്യാണത്തിലേക്ക് കടക്കുന്നതാണ്. അതിനെന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നല്ലെ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നല്ല പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന 8 കാര്യങ്ങള്‍

താല്‍പര്യങ്ങളില്‍ സമാനതയുള്ളവരെ തിരഞ്ഞെടുക്കുക
സമാനമായ താല്‍പര്യങ്ങളുള്ളവരെ തിരഞ്ഞെടുക്കുന്നതു വഴി ബന്ധം ദൃഢമാക്കാനും ഇഷ്ടകാര്യങ്ങളില്‍ ഒരേ മനസ്സോടെ ആസ്വദിക്കാനും ഒന്നിച്ചു മുന്നോട്ടു പോകാനും സാധിക്കും.

വിവാഹ സങ്കല്‍പ്പങ്ങള്‍ എന്തെന്നറിയുക
എന്താണ് വിവാഹ ജീവിതം കൊണ്ടുദ്ദേശിക്കുന്നതെന്ന ധാരണയില്ലാത്തൊരാളുമായി വിവാഹത്തിലേക്ക് കടക്കുന്നത് വലിയ മണ്ടത്തരമാണ്. ജീവിതകാലം മുഴുവനുമുള്ള ഒരു യാത്രയാണത്. കുറച്ചെങ്കിലും നിങ്ങളുടെ വിവാഹ സങ്കല്‍പ്പങ്ങളുമായി ചേര്‍ന്നുപോകുന്നുണ്ടോ എന്നു നോക്കുക.love-couple-hd
ബൗദ്ധികവശങ്ങള്‍ അറിയുക
നല്ല ജോലിയും നല്ല സൗന്ദര്യവും മാത്രം പോരല്ലോ. നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്ന വ്യക്തി നിങ്ങളുമായി ബുദ്ധിപരമായ കാര്യങ്ങളില്‍ ചേര്‍ന്നു പോകുന്നില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യമില്ല.

 

സ്വഭാവം
ആദ്യമായി പരിചയപ്പെടുമ്പോള്‍ തന്നെ തന്റെ നല്ല വശങ്ങള്‍ കാണിക്കാനെ എല്ലാവരും ശ്രമിക്കൂ. എന്നാല്‍ നാം അതുമാത്രം ശ്രദ്ധിച്ചാല്‍ പോര. അയാള്‍ മറ്റുള്ളവരുമായി എങ്ങനെ പെരുമാറുന്നു എന്നുമറിയേണ്ടതുണ്ട്. നിരന്തരമായ സംസാരം കൊണ്ടു തന്നെ നമുക്കൊരാളെ മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ കുറേ സംസാരിക്കുകയും അതു വഴി അയാളെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്യുക.

സഹാനുഭൂതി
മറ്റൊരാളുടെ ദുഃഖത്തെ മനസ്സിലാക്കാനും അതുമായി താതാത്മ്യം പ്രാപിക്കാനും പറ്റുന്ന ആളാണോ എന്നറിയുക. നിങ്ങളുടെ സങ്കടങ്ങള്‍ അറിഞ്ഞു പെരുമാറുന്ന ആളെ കൈവിട്ടു കളയാതിരിക്കുക. സുഖത്തില്‍ മാത്രമല്ല ദുഃഖത്തിലും കൂടെനില്‍ക്കുന്ന ആള്‍ നമ്മുടെ ജീവിതം സുന്ദരമാക്കും.

love-life
ജീവിത ലക്ഷ്യത്തെക്കുറിച്ചു മനസ്സിലാക്കുക
കല്യാണം കുട്ടിക്കളിയല്ല. ഓരോ വ്യക്തിക്കും അയാളുടെ ജീവിതത്തില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. നമ്മുടെ ആവശ്യങ്ങള്‍ ആദ്യമേ പറഞ്ഞാല്‍ പിന്നീട് നഷ്ടബോധം തോന്നേണ്ടതില്ല. ആയാളുടെ/ അവളുടെ ലക്ഷ്യങ്ങള്‍ ചോദിച്ചറിയുകയും നിങ്ങളുടെ ലക്ഷ്യവും അറിയിക്കുകയും ചെയ്യുക. എന്നാല്‍ പരസ്പര പിന്തുണയോടെ മുന്നോട്ടുപോകാനാവും.
വിശ്വാസ്യത
വിശ്വാസ്യതയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ബന്ധം നേരായ വഴിക്കായിരിക്കില്ല സഞ്ചരിക്കുന്നത്. നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിന് നിങ്ങള്‍ക്ക് പരസ്പരം വിശ്വാസവും ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായി വിശ്വസിക്കാമോ എന്ന് നോക്കുക. ഇല്ലെങ്കില്‍ സന്തോഷകരമായൊരു ജീവിതത്തിനു പകരം തെറ്റിദ്ധാരണകളും അവിശ്വാസവുമായിരിക്കും പിന്നീടുള്ള ജീവിതത്തില്‍ ഉണ്ടായിരിക്കുക.

പരസ്പര ബഹുമാനം
പരസ്പര ബഹുമാനം ഏറ്റവും ആവശ്യമാണ്. നിങ്ങള്‍ പങ്കാളിയെ ബഹുമാനിക്കുന്നില്ലെങ്കില്‍ അതും തിരിച്ചും പ്രതീക്ഷിക്കരുത്. നല്ലൊരു ബന്ധം ഉണ്ടാകാന്‍ രണ്ടു വശത്തുനിന്നുമുള്ള ശ്രമങ്ങള്‍ കൂടിയേ തീരൂ.

Top