പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയ മകന്റെ അമ്മയെ പൊതുസ്ഥലത്തുവെച്ച് നഗ്നയാക്കി

imam-rapes-minor-intimidates

ലക്‌നൗ: മക്കള്‍ കാണിക്കുന്ന തോന്നിവാസത്തിന് ബലിയാടാകുന്നത് സ്വന്തം മാതാപിതാക്കളാണ്. മകന്‍ കാണിച്ച തെറ്റിന് ശിക്ഷ ലഭിച്ചത് സ്വന്തം അമ്മയ്ക്കാണ്. മകന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിന്റെ അമ്മയോട് ക്രൂരത കാട്ടിയത്. യുവാവിന്റെ അമ്മയെ പൊതുസ്ഥലത്ത് വെച്ച് നഗ്‌നയാക്കി മര്‍ദ്ദിക്കുകയാണുണ്ടായത്.

ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. അറുപതുകാരിയായ യുവാവിന്റെ അമ്മയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുകയും രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് എത്തിയാണ് സ്ത്രീയെ അക്രമികളില്‍നിന്നും രക്ഷിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് യുവാവ് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയത്. ഇരു കുടുംബങ്ങളും ഒരേ ഗ്രാമത്തിലുള്ളവരാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Top